കോട്ടക്കലിലും പെരിന്തല്‍മണ്ണയിലും പ്രഥമ ചെയര്‍പേഴ്‌സന്‍മാരുടെ അങ്കം

Posted on: October 17, 2015 10:16 am | Last updated: October 17, 2015 at 10:16 am
SHARE

കോട്ടക്കല്‍: ചെയര്‍പേഴ്‌സന്‍മാരായ മരുമക്കളുടെ അങ്കമാണ് ഇത്തവണ കോട്ടക്കലിലും പെരിന്തല്‍മണ്ണയിലും. കോട്ടക്കല്‍ സ്വദേശി പെരിന്തല്‍മണ്ണയിലും പെരിന്തല്‍മണ്ണക്കാരി കോട്ടക്കലിലും ജനവിധി തേടുന്നുവെന്ന കൗതുകവുമുണ്ടീ മത്സരങ്ങളില്‍.
കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കുന്ന മുന്‍മന്ത്രി യു എ ബീരാന്റെ മരുമകള്‍ ബുശ്‌റ ഷബീര്‍ പെരിന്തല്‍മണ്ണ സ്വദേശിയാണ്. കോട്ടക്കല്‍ നഗരസഭയിലെ മുന്‍ ചെയര്‍പേഴ്‌സനാണിവര്‍. പെരിന്തമണ്ണയിലെ മുന്‍ചെയര്‍പേഴ്‌സന്‍ നിഷി അനില്‍രാജ് കോട്ടക്കല്‍ സ്വദേശിയാണ്. ഇവിടെ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വിവാഹം ചെയ്തതാണിവരെ. ബുശ്‌റ ഷബീറിനെ കോട്ടക്കലിലേക്കും വിവാഹം ചെയ്തു. ഇക്കുറിയും അങ്കത്തിനിറങ്ങുന്ന ഇരുവര്‍ക്കും ഇനിയുമുണ്ട് സാമ്യതകള്‍. കോട്ടക്കല്‍ നഗരസഭയുടെ ആദ്യ അധ്യക്ഷയാണ് ബുഷ്‌റ. പെരിന്തല്‍മണ്ണയിലെ ആദ്യ അധ്യക്ഷ നിഷി അനില്‍ രാജും. കഴിഞ്ഞ തവണ കോട്ടക്കല്‍ ടൗണ്‍ വാര്‍ഡില്‍ നിന്നും ജനവിധി തേടിയ ബുഷ്‌റ ശബീറിന്റെ വാര്‍ഡിലാണ് നിഷിയുടെ തറവാട് വീട്. പെരിന്തല്‍മണ്ണ ടൗണ്‍ വാര്‍ഡില്‍ നിന്നാണ് ഇത്തവണ നിഷി അനില്‍ രാജ് ജനവിധി തേടുന്നത്. ബുശ്‌റ പാലപ്പുറ വാര്‍ഡില്‍ നിന്നും. ഇരുവരും വ്യത്യസ്ഥമായ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെയാണ് പിന്തുണക്കുന്നത്. ലീഗ് സ്ഥാനാര്‍ഥിയാണ് ബുഷ്‌റ ഷബീര്‍. നിഷി അനില്‍ രാജ് ഇടത് പക്ഷ സ്ഥാനാര്‍ഥിയും.

 

LEAVE A REPLY

Please enter your comment!
Please enter your name here