വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവ് സഹായം തേടുന്നു

Posted on: October 17, 2015 9:49 am | Last updated: October 17, 2015 at 9:49 am
SHARE

കൊയിലാണ്ടി: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെരുവട്ടൂര്‍ ഒടിനിലം കുനി അരുണിന്റെ (23) ചികിത്സക്കായി നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഇക്കഴിഞ്ഞ സപ്തംബര്‍ 26 നാണ് അരുണ്‍ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ടത്. ബൈക്ക് ഓടിച്ച അക്ഷയ്കുമാര്‍ തത്ക്ഷണം മരിച്ചിരുന്നു. അരുണിന് തലക്കും അരക്കെട്ടിനുമാണ് പരുക്ക്. ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല. അരുണിന് മൂന്ന് ശസ്ത്രക്രിയകള്‍ അടിയന്തരമായി നടത്തണമെന്നും അതിന് 15 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. നിര്‍ധന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് അരുണ്‍. പിതാവ് ഏറെക്കാലം മുമ്പ് വീട് വിട്ട് പോയതാണ്. മാതാവിന് സംസാരശേഷിയില്ല. ശശി കോട്ടില്‍ (ചെയര്‍.), പി വി സത്യന്‍ (ജന.സെക്ര.), പി സുധാകരന്‍ (ട്രഷറര്‍) എന്നിവര്‍ സഹായ കമ്മിറ്റി ഭാരവാഹികളാണ്. സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ കൊയിലാണ്ടി ശാഖയില്‍ 35282273997 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9947142660.

LEAVE A REPLY

Please enter your comment!
Please enter your name here