മര്‍കസ് കോളജ് യൂനിയന്‍ ഉദ്ഘാടനം ചെയ്തു

Posted on: October 17, 2015 9:48 am | Last updated: October 17, 2015 at 9:48 am
SHARE

കാരന്തൂര്‍: മര്‍കസ് കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് യൂനിയന്‍ കോഴിക്കോട് അസി. കലക്ടര്‍ രോഹിത് മീണ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാല്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ മര്‍കസിലെ അധ്യാപകന്‍ നിയാസ് ചോലയെ ആദരിച്ചു. യൂനിയന്‍ ഭാരവാഹികള്‍ക്ക് ഒ മുഹമ്മദ് ഫസല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കോയ കാപ്പാട്, എ കെ ഖാദര്‍, ഡോ. എം എ സബൂര്‍ തങ്ങള്‍, പ്രൊഫ പി എം രാഘവന്‍, കെ കെ മുഹമ്മദ് സംസാരിച്ചു. യൂനിയന്‍ ചെയര്‍മാന്‍ എം എ മുഹമ്മദ് ഹാഫിസ് സ്വാഗതവും ജനറല്‍ സെക്രട്ടറി ടി പി ആദില്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here