വയനാട് സഹോദയ ഫെസ്റ്റ്

Posted on: October 17, 2015 9:42 am | Last updated: October 17, 2015 at 9:42 am
SHARE

കല്‍പ്പറ്റ: സി.ബി.എസ്.സി സ്‌കൂള്‍ കലോല്‍സവമായ വയനാട് സഹോദയ ഫെസ്റ്റ് ഈ മാസം 19, 20 തീയതികളിലായി മക്കിയാട് ഹോളി ഫെയ്‌സ് ഇംഗ്ലീഷ് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ആദ്യദിനമായ 19ന് രാവിലെ ഒമ്പതു മണിക്ക് ഉദ്ഘാടനം- ഫാ. വിന്‍സെന്റ് കൊരണ്ട്യാര്‍കുന്നേല്‍.. സിദാ ജോസ് അധ്യക്ഷത വഹിക്കും. ഫാ. സന്തോഷ് കട്ടക്കല്‍ സ്വാഗതവും കെ.വി. ജോര്‍ജ് നന്ദിയും പറയും.
തുടര്‍ന്ന് വേദി ഒന്ന് ദര്‍ശനയില്‍ തിരുവാതിരക്കളി, മാര്‍ഗംക്കളി, ഒപ്പന എന്നിവയും, വേദി രണ്ട് മുദ്രയില്‍ ഭരതനാട്യം, കുച്ചിപ്പുടി, ഓട്ടന്‍തുള്ളല്‍ എന്നിവയും, വേദി മൂന്ന് സരിഗയില്‍ ലൈറ്റ് മൂസിക്കും, സ്‌ക്കൂള്‍ ഗ്രണ്ടില്‍ ബാന്‍ഡ് പ്രദര്‍ശനവും നടക്കും. 20ന് വൈകീട്ട് 5ന് ഫെസ്റ്റ് സമാപിക്കും. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ഉദ്ഘാടനം ചെയ്യും. ഐഡിയ സ്റ്റാര്‍ സിംഗര്‍ രണ്ടാം സീസണ്‍ വിജയിയായ ജോബി ജോണ്‍ മുഖ്യാതിഥിയാകും. സമ്മാനദാനം വടകര ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ജയ്‌സണ്‍ അബ്രഹാം, രമേഷ് എഴുത്തച്ഛന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തും. മത്‌സരഫലങ്ങള്‍ പുറത്തുവിട്ട് പത്ത് മിനിട്ടിനുള്ളില്‍ അവ ഓണ്‍ലൈന്‍ വഴി രക്ഷിതാക്കള്‍ക്ക് ലഭ്യമാക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഫാ. സന്തോഷ് കട്ടക്കല്‍, ചാര്‍ലി ജോസ്, റിന്‍സ് ഡൊമിനിക്, ഷിജോ ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here