ഐഎസ്എല്‍:ചെന്നൈയിന്‍ എഫ്‌സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം

Posted on: October 16, 2015 10:57 pm | Last updated: October 16, 2015 at 10:57 pm
SHARE

isl4മുംബൈ: ഐഎസ്എല്‍ ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയം. മുബൈ സിറ്റി എഫ്‌സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തതാണ് ചെന്നൈ വിജയം കൈവരിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം അറുപതാം മിനിറ്റിലും, അറുപത്തിയഞ്ചാം മിനിറ്റിലും സ്റ്റീവന്‍ മെന്‍ഡോസ നേടിയ ഗോളുകളാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്.
ഇരട്ട ഗോളോടെ മെന്‍ഡോസ സീസണിലെ തന്റെ സമ്പാദ്യം അഞ്ചാക്കി ഉയര്‍ത്തിയപ്പോള്‍, ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നിറം മങ്ങി. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here