മദാമില്‍ സമൂഹ വിവാഹം; വന്‍ ഒരുക്കങ്ങള്‍

Posted on: October 16, 2015 7:26 pm | Last updated: October 16, 2015 at 7:26 pm
SHARE

AvJDCwVI2h-BncCj78F-ZBIHZnrc5OvoWnwviPty61fvഷാര്‍ജ: അബുദാബി കിരീടാവകാശിയും യു എ ഇ സായുധനസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന അഞ്ചാമത് സമൂഹ വിവാഹത്തിന് വന്‍ തയ്യാറെടുപ്പുകള്‍. ഇന്ന് ഷാര്‍ജയുടെ വടക്കന്‍ നഗരമായ മദാമിലാണ് സമൂഹ വിവാഹം നടക്കുന്നത്.
മദാം നഗരത്തിന് സമീപം പാതയോരത്ത് വിശാലമായ സൗകര്യമാണ് വിവാഹത്തിനായി ഒരുക്കിയിരിക്കുന്നത്. നിരവധി ടെന്റുകളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ക്ക് ഒത്തുചേരാന്‍ സൗകര്യപ്രദമായവയാണ് ഇവക്ക് ചുറ്റും യു എ ഇ ദേശീയപതാകകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മുതല്‍ ദ്രുതഗതിയിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. മണല്‍കൂനകള്‍ നിരപ്പാക്കുന്നതിനും മറ്റും ജെ സി ബികള്‍ അടക്കമുള്ള യന്ത്രങ്ങളാണ് ഉപയോഗിച്ചത്. വിവാഹ വേദിയുള്ള പാതയോരത്ത് കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചിട്ടുള്ളത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ചിത്രത്തോടുകൂടിയുള്ളതാണ് ബോര്‍ഡ്. വിവാഹത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും പോസ്റ്ററുകളിലുണ്ട്. ഇതിനകം ശൈഖ് മുഹമ്മദ്ബ്‌നു സായിദിന്റെ നേതൃത്വത്തില്‍ നടന്ന നാല് സമൂഹ വിവാഹങ്ങളും ഏറെ പ്രശംസിക്കപ്പെടുകയും ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here