പസഫിക് രാജ്യമായ തുവാലുവിന് യു എ ഇ സഹായത്താല്‍ സൗരോര്‍ജ പ്ലാന്റ്‌

Posted on: October 16, 2015 7:10 pm | Last updated: October 16, 2015 at 7:10 pm
SHARE

അബുദാബി: പസഫിക് മേഖലയിലെ ദ്വീപ് രാജ്യമായ തുവാലു ആന്റ് കിതിബാത്തിക്ക് യു എ ഇ സഹായത്തോടെ സൗരോര്‍ജ പ്ലാന്റ്. അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പുനരുപയുക്ത ഊര്‍ജ പദ്ധതിയുടെ മുഖ്യകേന്ദ്രമായ മസ്ദറാണ് പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു പ്ലാന്റിന്റെ ഉദ്ഘാടനം.
500 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റാണ് പൂര്‍ണമായും യു എ ഇ സാമ്പത്തിക സഹായത്തോടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്. പുതിയ പ്ലാന്റ് തുവാലുവിന്റെ വൈദ്യുതിക്കായുള്ള ഡീസല്‍ ഇറക്കുമതി കുറക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18.4 കോടി ദിര്‍ഹം ചെലവഴിച്ചാണ് നാലുകിലോമീറ്റര്‍ ഉയരമുള്ള സോളാര്‍ പാനലുകളിലായി പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here