മുബൈയിലെ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ട് മരണം

Posted on: October 16, 2015 5:00 pm | Last updated: October 18, 2015 at 11:17 am
SHARE

kurla_west_map_480മുബൈ: വിദ്യാവിഹാറിന് സമീപം കര്‍ലയിലെ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് എട്ടുപേര്‍ മരിച്ചു. കിനാര എന്ന ഹോട്ടിലിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള രാജാവദി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍ കൊല്ലപ്പെട്ടവരിലെ ഭൂരിപക്ഷവും ഹോട്ടല്‍ ജീവനക്കാരാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് ഹോട്ടലില്‍ തീപടര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. എന്നാല്‍ അഗ്‌നി ശമന സേനയുടെ കൃത്യമായ ഉടപെടല്‍ അപകടത്തിന്റെ തീവ്രത കുറച്ചു.
ഗ്യാസ് സിലിണ്ടറിനുണ്ടായ ചോര്‍ച്ചയാണ് അപകട കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകണമെങ്കില്‍ ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധന പൂര്‍ത്തിയാക്കണമെന്നും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here