പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നത് അനാദരവ്: ശശി തരൂര്‍ എംപി

Posted on: October 16, 2015 4:40 pm | Last updated: October 16, 2015 at 4:40 pm

Shashi-Thatoorതിരുവനന്തപുരം:അവാര്‍ഡുകള്‍ തിരിച്ച് നല്‍കി പ്രതിഷേധിക്കുന്നത് പുരസ്‌കാരത്തോടുള്ള അനാദരവാണെന്ന് ശശി തരൂര്‍ എംപി. എഴുത്തുകാര്‍ക്ക് എല്ലാ തരത്തിലുമുള്ള അവകാശങ്ങളുമുണ്ട്. അഭിപ്രായ പ്രകടനങ്ങള്‍ നടത്താനും ആശയങ്ങള്‍ പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവരുടെ കഴിവിനു ലഭിക്കുന്ന അംഗീകാരത്തെ തിരിച്ചേല്‍പ്പിക്കുന്നത് അനാദരവാണെന്ന് ശശി തരൂര്‍ പറഞ്ഞു.
പുരസ്‌കാരങ്ങള്‍ എഴുത്തുകാരുടെ ബുദ്ധിപരമായും സാഹിത്യപരമായുമുള്ള ക്രിയാത്മകതയ്ക്ക് ലഭിക്കുന്ന അംഗീകാരമാണ്. അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമല്ല. സാഹിത്യ അക്കാദമി ഒരു സ്വതന്ത്ര സ്ഥാപനമാണ്. എഴുത്തുകാര്‍ അതിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. ഒരാള്‍ക്ക് നിലവിലെ സാഹചര്യത്തെ എതിര്‍ക്കാം, സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളാം. പക്ഷേ ഒരിക്കലും തനിക്ക് ലഭിച്ച പുരസ്‌കാരത്തോട് അനാദരവ് കാണിക്കരുതെന്നും ശശി തരൂര്‍ പറഞ്ഞു.