വിദൂര വിദ്യഭ്യാസ കേന്ദ്രം അനുവദിക്കണം ഐ സി എഫ്

Posted on: October 16, 2015 4:25 pm | Last updated: October 16, 2015 at 4:25 pm
SHARE

20151015_205020അബുദാബി:നിര്‍ത്തലാക്കിയ വിദൂര വിദ്യഭ്യാസ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ നടപടി സീകരിക്കണമെന്ന് ഐ സി എഫ് അബുദാബി സെന്‍ട്രല്‍ കമ്മിറ്റി . ഐ ഡി എഫ് മീറ്റില്‍ (ഇന്ത്യ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഓവര്‍ സീസ് ഇന്ത്യന്‍സ് ) ഓവര്‍സീസ് സെക്രട്ടറി എ കെ അഗര്‍വാലിനോട് അഭ്യര്‍ത്ഥിച്ചു.
യു എ ഇ യില്‍ കേരളത്തിലെ എം ജി,കാലിക്കറ്റ് സര്‍വകലാശാലകളുടെ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. ചെറിയ കാശിന് പഠനം പൂര്‍ത്തിയാകുവാന്‍ കഴിയുന്നത് കൊണ്ട് നിരവധി വിദ്യാര്‍തികള്‍ പഠനംപൂര്‍ത്തീകരിച്ചിരുന്നു.എന്നാല്‍ സര്‍വകലാശാലകളുടെ പരിതിക്ക് പുറത്തുള്ള കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം എന്ന നിയമം യു ജി സി പുറത്തിറക്കിയതാണ് ഗള്‍ഫ് മേഖലകളിലെ കേന്ദ്രങ്ങള്‍ സര്‍വകലാശാലകള്‍ അടച്ച് പൂട്ടുവാന്‍ കാരണം. ഉന്നത വിദ്യാഭ്യാസം നേടണമെന്ന പ്രവാസി വിദ്യാര്‍തിഥി കളുടെ സ്വപ്നമാണ് യു ജി സി യുടെ ഉത്തരവിലൂടെ ഇല്ലാതായത്. മറ്റ് രാജ്യങ്ങളിലെ സര്‍വകലാശാലകളുടെ കേന്ദ്രങ്ങള്‍ യഥേഷ്ടം പ്രവര്‍ത്തി കുംബോഴാണ് ഇന്ത്യന്‍ സര്‍വകലാശാലകളുടെ വിദൂര വിദ്യഭ്യാസ കേന്ദ്രങ്ങള്‍ മാത്രം അടച്ച് പൂട്ടിയത് . ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ സര്‍വകലാശാലകള്‍ വിലക്ക് ബാധകവും ഇല്ല .വന്‍ തുക ഫീസ് നല്‍കി പഠനം തുടരുവാന്‍ കഴിയാത്തത് പ്രവാസി മക്കളുടെ ഉന്നത വിദ്യാഭ്യസം ഡിപ്ലോമയില്‍ ഒതുങ്ങുകയാണ്. സെക്രട്ടറി സദഖത്തുള്ള പട്ടാമ്പി, ദേശീയ സെക്രട്ടറി ഹമീദ് ഈശ്വരമംഗലം എന്നിവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here