Connect with us

Kasargod

ശൈശവ വിവാഹ നിരോധന നിയമം: ജില്ലാതല പരിശീലനം ആരംഭിച്ചു

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ ശൈശവ വിവാഹ നിരോധന നിയമം കൈകാര്യം ചെയ്യുന്ന ശൈശവ വിവാഹ നിരോധന ഓഫീസര്‍മാര്‍ക്കും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കുമുളള ജില്ലാതല ദ്വിദിന പരിശീലന പരിപാടി കാസര്‍കോട് മുനിസിപ്പല്‍ വനിതാഭവന്‍ ഓഡിറ്റോറിയത്തില്‍ തുടങ്ങി. ജില്ലാ പോലീസ് മേധാവി ഡോ എ. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്‍ പി പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം പി കെ കുഞ്ഞിരാമന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്ഷന്‍ ഓഫീസര്‍ കെ ദിനേശ, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ഡി ഭാസ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി ബിജു സ്വാഗതവും ട്രെയിനിംഗ് കോഡിനേറ്റര്‍ എ ജി ഫൈസല്‍ നന്ദിയും പറഞ്ഞു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസ്, ജെ ജെ ബോര്‍ഡ് അംഗം പി കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍, ഡി സി പി യു കൗണ്‍സിലര്‍ കെ പി അഖില, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി. ബിജു, പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ എ ജി ഫൈസല്‍, കെ. ഷുഹൈബ് എന്നിവര്‍ ക്ലാസ്സെടുത്തു. പരിശീലന പരിപാടി ഇന്ന് സമാപിക്കും.

Latest