പൊലീസിന് സിപിഎം ഗുണ്ടായിസം നേരിടാനാകില്ല: സുധാകരന്‍

Posted on: October 16, 2015 2:28 pm | Last updated: October 18, 2015 at 3:51 pm

sudhakaranകണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് കെ സുധാകരന്‍. സിപിഎമ്മിന്റെ ഗുണ്ടായിസം നേരിടാനുള്ള ശക്തി കേരളാ പോലീസിനില്ല. കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വം തെളിയിക്കുന്നത് ആരെ കൊന്നാലും പാര്‍ട്ടി സംരക്ഷിക്കുമെന്ന സന്ദേശമാണ്. വെള്ളാപ്പള്ളി പാര്‍ട്ടി ഉണ്ടാക്കുന്നതിനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.