Connect with us

Wayanad

സൂക്ഷ്മ പരിശോധന: 78 പത്രികകള്‍ തള്ളി

Published

|

Last Updated

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ജില്ലയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ 78 എണ്ണം സൂക്ഷ്മപരിശോധനയില്‍ തള്ളി. ആകെ 4725 പത്രികകളാണ് സാധുവായിട്ടുള്ളത്. നാളെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.
ജില്ലാ പഞ്ചായത്ത്-മൂന്ന്, ബ്ലോക്ക് പഞ്ചായത്ത്-എട്ട്, ഗ്രാമപഞ്ചായത്ത് 67 എന്നിങ്ങനെയാണ് തള്ളിയ പത്രികകളുടെ എണ്ണം. നഗരസഭയില്‍ പത്രികകള്‍ ഒന്നും തള്ളിയിട്ടില്ല. മാനന്തവാടി നഗരസഭയില്‍ ഒരു പത്രിക ഇന്ന് തീരുമാനമെടുക്കാനായി മാറ്റിവെച്ചിട്ടുണ്ട്.
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തുകളില്‍ മൂന്ന് വീതം പത്രികകളാണ് തള്ളിയത്. കല്‍പ്പറ്റ, പനമരം ബ്ലോക്കുകളില്‍ ഒരു പത്രികയും തള്ളി.
ഗ്രാമപഞ്ചായത്തില്‍ മുള്ളങ്കൊല്ലിയില്‍ 26 പത്രികകള്‍ തള്ളി. മേപ്പാടിയില്‍ ഒമ്പതും കോട്ടത്തറയിലും പനമരത്തും ആറ് വീതവും വൈത്തിരിയില്‍ മൂന്നും പത്രികകള്‍ തള്ളി. നൂല്‍പ്പുഴ, മുട്ടില്‍, മീനങ്ങാടി, പുല്‍പ്പള്ളി, പൊഴുതന പഞ്ചായത്തുകളില്‍ രണ്ട് വീതം പത്രികകള്‍ തള്ളി. തിരുനെല്ലി, എടവക, അമ്പലവയല്‍, വെങ്ങപ്പള്ളി, മൂപ്പേനാട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ എന്നീ പഞ്ചായത്തുകളില്‍ ഓരോ പത്രിക വീതവും തള്ളി.
പൂതാടി പഞ്ചായത്തില്‍ മൂന്നും തിരുനെല്ലിയില്‍ ഒരു പത്രികകയും ഇന്ന് തീരുമാനമെടുക്കുന്നതിനായി മാറ്റിവെച്ചു.സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ജില്ലാ പഞ്ചായത്തില്‍ 133, മാനന്തവാടി ബ്ലോക്കില്‍ 92, സുല്‍ത്താന്‍ ബത്തേരി-248, കല്‍പ്പറ്റ-69, പനമരം-112 എന്നിങ്ങനെയാണ് സാധുവായ പത്രികകള്‍. ഗ്രാമപഞ്ചായത്തില്‍ 3353 പത്രികകളും നഗരസഭകളില്‍ 718 പത്രികകളാണ് സാധുവായിട്ടുള്ളത്.

Latest