വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ കമ്പ്യൂട്ടര്‍ സിസ്റ്റം ഉറപ്പാക്കാന്‍ നിര്‍ദേശം

Posted on: October 16, 2015 9:46 am | Last updated: October 16, 2015 at 9:46 am

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനായി നിശ്ചയിച്ച വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ആവശ്യമായ കമ്പ്യൂട്ടര്‍ സിസ്റ്റം ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ബ്ലോക്ക് അടിസ്ഥാനത്തില്‍ ഒരുക്കുന്ന സ്വീകരണ-വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തന ക്ഷമമായതും ഇന്റര്‍നെറ്റ് സൗകര്യമുള്ളതുമായ ആറ് കമ്പ്യൂട്ടറുകള്‍ ഉണ്ടായിരിക്കണം. മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തല കേന്ദ്രങ്ങളില്‍ നാല് വീതം കമ്പ്യൂട്ടറുകളും അനുബന്ധ കേന്ദ്രങ്ങളും ഉണ്ടായിരിക്കണം.
ഇവ സജ്ജീകരിക്കാന്‍ എല്ലാ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്കും മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കാന്‍ ഗ്രാമവികസ കമീഷണറോടും നഗരകാര്യ ഡയറക്ടറോടും കമീഷന്‍ ആവശ്യപ്പെട്ടു.