പാര്‍ട്ടി കൊടികളും വില്‍പ്പനക്ക്

Posted on: October 16, 2015 9:44 am | Last updated: October 16, 2015 at 9:44 am
SHARE

കല്‍പ്പറ്റ: ത്രിതല പഞ്ചായത്തു ത്ിരഞ്ഞടുപ്പ് വിപണിക്കും ആഘോഷമാവുകയാണ്.എല്ലാ അംഗീക്യത രാഷ്ട്രീയ പാര്‍ട്ടികളുടേയും വിവിധ വലുപ്പത്തിലുളള കൊടികളും ചിഹ്നങ്ങളും ചില ഫാന്‍സി കടകളില്‍ എത്തിയെന്നത് തിരഞ്ഞെടുപ്പുകാലത്തെ പുതിയ കൗതുക വാര്‍ത്തയാണ്.
നമ്മുടെ സ്വാതന്ത്ര്യ സമരത്തേയും അതിന് ശേഷമുളള കാലഘട്ടത്തേയും സ്വാധീനിച്ച ആശയങ്ങളും വീക്ഷണങ്ങളുമാണ് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്‍കിയത്.പോയ തലമുറയില്‍ പലരും പാ ട്ടി പതാകകളെ ജീവന് തുല്ല്യം സ്‌നേഹിച്ചവരായിരുന്നു.അതിന്റെ മാനം കാക്കാന്‍,യശ്ശസ് ഉയര്‍ത്താന്‍ സ്വന്തം ജീവന്‍ പോലും ബലിനല്‍കിയവരും നിരവധിയാണ്.നമ്മുടെ പാര്‍ലിമെന്ററി സമ്പ്രദായത്തിനും ബഹുകഷി ജനാധിപത്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രസ്ഥാനങ്ങളുടെ പോലും പതാകകള്‍ വിപണിയിലെ വില്‍പന ചരക്കാകുമ്പോള്‍ നമ്മുടെ ജനാധിപത്യത്തിന് സംഭവിക്കുന്ന അപചയത്തിലേക്കല്ലേ ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്. പൊതുസമൂഹത്തിന് അന്യമാകുന്ന ജനാധിപത്യ മൂല്ല്യബോധത്തെയും ഇത് വരച്ച് കണിക്കുകയാണ്.ആര്‍ക്കും വാങ്ങാം കാശുകൊടുത്താല്‍ എന്തും എന്ന ചിന്തക്ക് ശക്തിപകരുകയാണിവിടെ.

LEAVE A REPLY

Please enter your comment!
Please enter your name here