എക്‌സിറ്റ് പോള്‍ വ്യവസ്ഥകള്‍ ബാധകം

Posted on: October 16, 2015 9:42 am | Last updated: October 16, 2015 at 9:42 am
SHARE

പാലക്കാട്: ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിക്കോ സ്ഥാനാര്‍ത്ഥിക്കോ അനുകൂലമായൊ പ്രതികൂലമായൊ എക്‌സിറ്റ് പോള്‍ നടത്തുന്നതും അത് സംബന്ധിച്ച ഫലപ്രഖ്യാപനം നടത്തുന്നതിനുമെതിരെയുളള 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126(എ) വകുപ്പിലെ വ്യവസ്ഥകള്‍ തദ്ദേശ’തിരഞ്ഞെടുപ്പിനും ബാധകമാണ്.
ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ ഒരു തരത്തിലുള്ള സംപ്രേഷണത്തിലും ഇത്തരത്തിലുള്ള ഉള്ളടക്കം ഉണ്ടാവാതെ ശ്രദ്ധിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തര്‍ക്കായി കമ്മിഷന്‍ പുറത്തിറക്കിയ മാര്‍ക്ഷ നിര്‍ദ്ദേശങ്ങളില്‍ പൊതുതിരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിയുക്തവും സുതാര്യവുമായി നിര്‍വ്വഹിക്കുന്നതിന് വാര്‍ത്താ മാധ്യമങ്ങളുടെ ആത്മാര്‍ത്ഥവും ക്രിയാത്മകവുമായ സഹകരണം കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

തിരഞ്ഞടുപ്പ്
യോഗങ്ങള്‍
തടസ്സപ്പെടുത്തുന്നത് ശിക്ഷാര്‍ഹം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ മറ്റുപാര്‍ട്ടികളുടെ യോഗങ്ങള്‍ക്ക് തടസ്സമുണ്ടാക്കാത്ത വിധവും സമാധാനപരവുമായിരിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കും പ്രേരിപ്പിക്കുന്നവര്‍ക്കും മൂന്നുമാസം വരെ തടവോ ആയിരം രൂപവരെ പിഴയോ ശിക്ഷയായി ല’ിക്കും. ഏതെങ്കിലും കക്ഷികളുടെ യോഗങ്ങളും പ്രകടനങ്ങളും തങ്ങളുടെ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തുന്നില്ലായെന്ന് പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. മറ്റുപരിപാടി നടക്കുന്നതിന് സമീപം പ്രകടനം നടത്തുക, സ്വന്തം പാര്‍ട്ടിയുടെ ലഘുലേഖ വിതരണം, നേരിട്ടോ രേഖാമൂലമൊ ചോദ്യങ്ങള്‍ ഉന്നയിക്കല്‍ തുടങ്ങിയവ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാവും. ഒരു കക്ഷിയുടെ ചുവര്‍ പരസ്യം മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്.

യോഗസ്ഥലവും സമയവും മുന്‍കൂട്ടി അറിയിക്കണം
പാലക്കാട്: യോഗങ്ങള്‍ നടത്തുന്ന സ്ഥലവും സമയവും പോലീസിനെ മുന്‍കൂട്ടി അറിയിക്കുകയും ഏതെങ്കിലും നിരോധന ഉത്തരവ് നിലനില്‍ക്കുന്ന സ്ഥലമാണെങ്കില്‍ മുന്‍കൂര്‍ അനുമതിയെടുക്കുകയും വേണം. ഉച്ചഭാഷിണിയോ മറ്റു സൗകര്യങ്ങളോ ഉപയോഗിക്കുന്നവരും അധികൃതരില്‍ നിന്ന് നേരത്തേ അനുമതി വാങ്ങണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടുളളതല്ല.
സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ നിന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള ഹാളുകളില്‍ യോഗങ്ങള്‍ നടത്താന്‍ അനുവദിക്കുകയാണെങ്കില്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യ അവസരം നല്‍കണം. യോഗം അവസാനിച്ചാല്‍ ഉടന്‍ അവിടെ സ്ഥാപിച്ചിട്ടുള്ള എല്ലാവിധ പ്രചരണ സാമഗ്രികളും സംഘാടകര്‍ നീക്കം ചെയ്യണം.

എസ് എം എസ്
പ്രചരണം അനുവദനീയം
പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിലവിലുളള സൈബര്‍ നിയമങ്ങള്‍ അനുസരിച്ച് മൊബൈല്‍ ഫോണ്‍ മുഖേനയുളള എസ്.എം.എസ്. പ്രചരണം അനുവദനീയമെന്ന് ജില്ല കലക്ടര്‍.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതു പെരുമാറ്റച്ചട്ട പ്രകാരം മറ്റുളളവര്‍ക്ക് അപകീര്‍ത്തികരമായ വിധത്തില്‍ സന്ദേശങ്ങളയക്കുന്നത് കുറ്റകരമാണ്. സിനിമ ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയുളള പ്രചരണം അനുവദീയമാണെങ്കിലും പൊതു പ്രചരണം അവസാനിച്ച ശേഷം ഇത്തരം മാധ്യമങ്ങള്‍ പ്രചരണത്തിനായി ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയോടുകൂടി മാത്രമേ ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണം നടത്താവൂ .പോളിംഗ് സ്റ്റേഷനില്‍ വരണാധികാരിക്കും സുരക്ഷാ ഉദ്യോഗസ്ഥനും മാത്രമേ മൊബൈല്‍ ഫോണ്‍ അനുവദിക്കുകയുളളു.

LEAVE A REPLY

Please enter your comment!
Please enter your name here