ശുചിത്വ സന്ദേശം പകര്‍ന്നു നല്‍കി കൈ കഴുകല്‍ ദിനാചരണം

Posted on: October 16, 2015 9:29 am | Last updated: October 16, 2015 at 9:29 am

മണ്ണാര്‍ക്കാട്: വ്യത്തിയുള്ള കൈകളിലേക്കുള്ള എന്നസന്ദേശവുമായി എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ എല്‍പി സ്‌കൂളില്‍ സ്‌കൂള്‍ മന്ത്രിസഭ അന്തരാഷ്ട്ര കൈകഴുകല്‍ദിനാചരണം നടത്തി. കൈ വിരലിന്റെ അറ്റം മുതല്‍ കൈ മുട്ടു വരെ സോപ്പും വെള്ളവും ഉപയോഗിച്ച്കഴുകുന്നതിന്റെ വിവിധ ഘട്ടങ്ങള്‍കുട്ടികളെ പരിശീലിപ്പിച്ചു.—
പ്രധാനാധ്യാപിക എ സതീ ദേവി ഉല്‍ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി മുസ്തഫ അധ്യക്ഷത വഹിച്ചു. പി അബ്ദുസ്സലാം ക്ലാസ്സെടുത്തു. അധ്യാപികമാരായടി. എം. ഓമനാമ്മ, സി കെ ഹസീനാ മുംതാസ്, എ സീനത്ത്,കെ രമാ ദേവി, ഇ പ്രിയങ്ക, കെ ഷീബ, പി സി ബിന്ദു,സ്‌കൂള്‍മുഖ്യമന്ത്രി കെ ബിനിഷ, സ്‌കൂള്‍ ലീഡര്‍ ഇ അഖില്‍ ദേവ് നേത്യത്വം നല്‍കി.