ജില്ലയില്‍ 1445 പത്രികകള്‍ തള്ളി

Posted on: October 16, 2015 9:25 am | Last updated: October 16, 2015 at 9:25 am
SHARE

കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ 1445 പത്രികകള്‍ തള്ളി. ഇതോടെ ജില്ലയില്‍ മല്‍സര രംഗത്തുള്ളത് 10,371 സ്ഥാനാര്‍ഥികളാണ്.
ജില്ലാ പഞ്ചായത്തിലേക്ക് 172, ബ്ലോക്ക് പഞ്ചായത്തുകള്‍ 893, ഗ്രാമപഞ്ചായത്തുകള്‍ 7200, കോര്‍പറേഷന്‍ 549, മുനിസിപ്പാലിറ്റികള്‍ 1557 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, നിലവിലുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം, ബ്രാക്കറ്റില്‍ പുരുഷന്‍മാര്‍, സ്ത്രീകള്‍ എന്ന ക്രമത്തില്‍.
കോര്‍പറേഷന്‍- 549 (291, 258). മുനിസിപ്പാലിറ്റി- കൊയിലാണ്ടി 217 (110, 107), വടകര 254 (126, 128), കൊടുവള്ളി 215 (123, 92), മുക്കം 183 (95, 88), രാമനാട്ടുകര 187 (95, 92), ഫറോക്ക് 285 (156, 129), പയ്യോളി 216 (117, 99).
ജില്ലാ പഞ്ചായത്ത്- 172 (91, 81).
ബ്ലോക്ക് പഞ്ചായത്ത്- വടകര 66 (28, 38), തൂണേരി 59 (28, 31), കുന്നുമ്മല്‍ 62 (30, 32), മേലടി 70 (32, 38), ബാലുശ്ശേരി 79 (38, 41), തോടന്നൂര്‍ 81 (47, 34), പേരാമ്പ്ര 66 (35, 31), പന്തലായനി 66 (28, 38), ചേളന്നൂര്‍ 67 (34, 33), കൊടുവള്ളി 101 (58, 43) കോഴിക്കോട് 63 (34, 29), കുന്ദമംഗലം 113 (61, 52).
ഗ്രാമപഞ്ചായത്ത്- അഴിയൂര്‍ 107 (50, 57), അരിക്കുളം 71 (31,40), അത്തോളി 102, ആയഞ്ചേരി 111, (56, 55) ബാലുശ്ശേരി 87 (42, 45), ചക്കിട്ടപ്പാറ 87 (39, 48), ചങ്ങരോത്ത് 109 (50, 59), ചാത്തമംഗലം 87 (39, 48), ചെക്യാട് 87 (40, 46), ചേളന്നൂര്‍ 192 (85, 107), ചേമഞ്ചേരി 104 (46,58), ചെങ്ങോട്ടുകാവ് 107 (51, 56), ചെറുവണ്ണൂര്‍ 82 (36, 46), ചോറോട് 107 (51, 56), എടച്ചേരി 71 (38, 33), ഏറാമല 131 (64, 67), കടലുണ്ടി 121 (68, 53), കക്കോടി 118 (54, 64), കാക്കൂര്‍ 88 (37, 51), കാരശ്ശേരി 107 (57, 50), കട്ടിപ്പാറ 82 (39, 43), കാവിലുംപാറ 100 (50, 50), കായക്കൊടി 106 (46, 60), കായണ്ണ 74 (36, 38), കീഴരിയൂര്‍ 77 (37, 40), കിഴക്കോത്ത് 102 (56, 46), കോടഞ്ചേരി 113 (52, 61), കൊടിയത്തൂര്‍ 105 (61, 44), കൂടരഞ്ഞി 79, കൂരാച്ചുണ്ട് 56 (29, 27), കൂത്താളി 69 (33, 36), കോട്ടൂര്‍ 102 (56, 46), കുന്ദമംഗലം 146 (73, 73), കുന്നുമ്മല്‍ 69 (33, 36).
കുരുവട്ടൂര്‍ 95 (50, 45), കുറ്റിയാടി 100 (53, 47), മടവൂര്‍ 96 (45, 51), മണിയൂര്‍ 128 (67, 61)), മരുതോങ്കര 86 (45, 41), മാവൂര്‍ 163 (85, 78), മേപ്പയൂര്‍ 89 (43, 46), മൂടാടി 90 (44, 46), നാദാപുരം 114 (58, 56), നടുവണ്ണൂര്‍ 91 (42, 49), നന്മണ്ട 129 (68, 61), നരിക്കുനി 94 (43, 51), നരിപ്പറ്റ 82 (42, 40), നൊച്ചാട് 85 (40, 45), ഒളവണ്ണ 147 (76, 71), ഓമശ്ശേരി 119 (62, 57), ഒഞ്ചിയം 89 (45, 44), പനങ്ങാട് 104 (50, 54), പേരാമ്പ്ര 123 (67, 56), പെരുമണ്ണ 115 (61, 54), പെരുവയല്‍ 141 (71, 70), പുറമേരി 91 (40, 51), പുതുപ്പാടി 171, തലക്കുളത്തൂര്‍ 92 (37, 55), താമരശ്ശേരി 136 (67, 69), തിക്കോടി 91 (43, 48), തിരുവളളൂര്‍ 163 (79, 84), തിരുവമ്പാടി 97 (44, 53), തൂണേരി 73 (35, 38), തുറയൂര്‍ 69 (35, 34), ഉള്ള്യേരി 108 (51, 57), ഉണ്ണികുളം 154 (80, 74), വളയം 58 (28, 30), വാണിമേല്‍ 64 (31, 33), വേളം 92 (48, 44), വില്ല്യാപ്പളളി 105 (54, 51).