ആനവേട്ടക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Posted on: October 15, 2015 10:35 pm | Last updated: October 15, 2015 at 10:35 pm
SHARE

arrested126തിരുവനന്തപുരം: കോതമംഗലം ആനവേട്ടക്കേസില്‍ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റു ചെയ്തു. കാട്ടാക്കട പൂവച്ചല്‍ സ്വദേശി സുധാകരനെയാണ് വനംവകുപ്പ് അറസ്റ്റു ചെയ്തത്. കേസില്‍ നേരത്തേ അറസ്റ്റിലായ അജി െ്രെബറ്റിനു ആനക്കൊമ്പില്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത് സുധാകരനാണെന്ന് വനംവകുപ്പ് അറിയിച്ചു.
ശ്രീകാര്യത്തെ ലോഡ്ജില്‍ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അനന്തകൃഷ്ണന്‍, അരുണ്‍കുമാര്‍ എന്നിവരാണ് സുധാകരനെ അറസ്റ്റു ചെയ്തത്.