Connect with us

Gulf

യു എ ഇ ലോകത്തിലെ മൂന്നാമത്തെ ശക്തമായ ബ്രാന്റ്‌

Published

|

Last Updated

അബുദാബി: ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യ ബ്രാന്റായി യു എ ഇ. സ്ട്രാറ്റജി കള്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്രാന്റ് ഫിനാന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സിംഗപ്പൂരിനും സ്വിറ്റ്‌സര്‍ലാന്റിനും ശേഷം യു എ ഇ മൂന്നാം സ്ഥാനത്ത് ഇടം കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ വളര്‍ച്ചയാണ് പട്ടികയില്‍ ഇടംപിടിക്കാന്‍ യു എ ഇക്ക് തുണയായത്. ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ നിന്ന് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് ഖത്തറും ഇടം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും മികച്ച നേട്ടമാണ് യു എ ഇ സ്വന്തമാക്കിയിരിക്കുന്നത്. 2013ല്‍ യു എ ഇ 13-ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഒമ്പതാം സ്ഥാനത്തേക്ക് എത്തി. ഇതാണ് പുതിയ റിപ്പോര്‍ട്ടില്‍ മൂന്നിലേക്ക് എത്തിയിരിക്കുന്നത്.
കയറ്റുമതിയുടെ മൂല്യവും വിനോദഞ്ചാരികളുടെ രാജ്യത്തേക്കുള്ള ഒഴുക്കുമാണ് പട്ടികയില്‍ നില മെച്ചപ്പെടുത്താന്‍ യു എ ഇക്ക് സഹായകരമായതെന്ന് ബ്രാന്റ് ഫിനാന്‍സ് സി ഇ ഒ ഡേവിഡ് ഹെയ്ഗ് വ്യക്തമാക്കി.

Latest