ഇലക്‌ട്രോണിക്‌സ് കാറ്റലോഗ് ആപ്പുമായി ജീപ്പാസ്‌

Posted on: October 15, 2015 7:50 pm | Last updated: October 15, 2015 at 7:50 pm

Geepas Appദുബൈ: ഇലക്‌ട്രോണിക്‌സ് കാറ്റലോഗ് ആപ്പുമായി പ്രമുഖ ഇലക്‌ട്രോണിക്‌സ് ഉത്പന്ന വിതരണക്കാരായ ജീപ്പാസ് രംഗത്ത്. വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും ജീപ്പാസ് ഉത്പന്നങ്ങള്‍ അതിവേഗം സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. വിനോദ ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ലൈറ്റ്‌നിങ് ഉപകരണങ്ങള്‍, പേഴ്‌സണല്‍ ഗാഡ്ജറ്റുകള്‍ തുടങ്ങി 1,500ല്‍ അധികം വരുന്ന ഉത്പന്നങ്ങളാണ് ജീപ്പാസ് യു എ ഇ വിപണിയില്‍ എത്തിക്കുന്നത്. നൂതന ആപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് ഉത്പങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാന്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ജീപ്പാസിന് നേതൃത്വം നല്‍കുന്ന വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ടി എന്‍ നിസാര്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഉത്പന്നങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ തല്‍സമയം ലഭ്യമാക്കാനുള്ള സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്്. ഉത്പന്നങ്ങളുടെ പ്രത്യേകതകളും പുതിയ ഓഫറുകളും സ്മാര്‍ട് ആപ്പില്‍ ലഭിക്കും. ആപ്പിള്‍ സ്റ്റോറിലും പ്ലേ സ്റ്റോറിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ബ്രാന്റിന്റെ വ്യാപനവും മികച്ച വില്‍പ്പനാനന്തര സേവനങ്ങളും ഉത്പന്നങ്ങളുടെ നിലവാരവും ജീപ്പാസിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്. ജനകീയത കണക്കിലെടുത്ത് അടുത്തിടെ സൂപ്പര്‍ ബ്രാന്റ് പദവിയും ജീപ്പാസിനെ തേടിയെത്തിയിരുന്നതും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇലക്ട്രോണിക്‌സ് ഉത്പന്ന നിരയില്‍ പകരംവെക്കനാകാത്ത ബ്രാന്റായി ജീപ്പാസ് മാറിയിട്ടുണ്ട്. വീടുകളിലേക്ക് വേണ്ട എല്ലാ തരം ഉത്പന്നങ്ങളും ലഭ്യമാക്കുന്നൂവെന്നത് ജീപ്പാസിന്റെ പ്രത്യേകതയാണ്. ബഹുരാഷ്ട്ര ബ്രാന്റായ ജീപ്പാസിന് പുതിയ ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കളിലേക്ക് കൂടുതല്‍ അടുക്കാന്‍ കഴിയുമെന്നതില്‍ സന്തോഷമുണ്ടൈന്നും നിസാര്‍ പറഞ്ഞു.