ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ കോര്‍ ആദര സംഗമം സംഘടിപ്പിച്ചു

Posted on: October 15, 2015 7:45 pm | Last updated: October 15, 2015 at 7:46 pm

UPAHARAMമക്ക:വിശുദ്ധ ഹജ്ജ് കര്‍മത്തിനായി എത്തിയ ഹാജിമാര്‍ക്ക് സേവനം ചെയ്ത മക്ക ഹജ്ജ് വളണ്ടിയര്‍ കോര്‍ അംഗങ്ങളെ ഐ.സി.ഫ്,ആര്‍.എസ്.സി മക്ക ഘടകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. ഏഷ്യന്‍ പോളി ക്ലിനിക്ക് ഓഡി റ്റോരിയത്തില്‍ വെച്ച് നടന്ന സംഗമം ഐ സി എഫ് സെക്രട്ടറി മുഹമ്മദ് ഹനീഫ് അമാനി കുബനോര്‍ ഉദ്്ഘാടനം ചെയ്തു. ബഷീര്‍ മുസ്ലിയാര്‍ അടിവാരം അധ്യക്ഷത വഹിച്ചു. ഹറം പോലീസിന്റെയും ഇന്ത്യന്‍ ഹജ്ജ് മിഷന്റെയും പ്രശംസ പിടിച്ചു പറ്റുകയും മുഴുവന്‍ ഹാജിമാര്‍ക്ക് തണലാവുകയും ചെയ്ത മുഴുവന്‍ വളണ്ടിയര്‍മാരെയും ആര്‍ .എസ് .സി ചെയര്‍മാന്‍ സല്‍മാന്‍ വെങ്ങളം അനുമോദിച്ചു .ഏറ്റവും നല്ല വളണ്ടിയരിനുള്ള ഉപഹാരം സൈതലവി ഹാജിക് ആര്‍ .എസ് .സി .ജനറല്‍ കണ്‍വീനര്‍ മുസ്തഫ കാളോത്ത് നല്‍കി.അബൂബക്കര്‍ സഖാഫി കുറ്റിയാടി പ്രഭാഷണം നടത്തി .ശിഹാബ് കുരുകത്താണി.സലാം ഇരുമ്പുഴി ,തയ്യിബ് എന്നിവര്‍ അനുഭവം പങ്കുവെച്ചു .ഉസ്മാന്‍ കുരുകത്താണി സ്വാഗതവും സമദ് പെരിമ്പലം നന്ദിയും പറഞ്ഞു .