ആന്തൂരില്‍ സിപിഎമ്മിനു എതിരില്ലാതിരുന്നത് ഭീഷണി മൂലമെന്ന് കെ.സുധാകരന്‍

Posted on: October 15, 2015 5:32 pm | Last updated: October 15, 2015 at 5:32 pm
SHARE

k sudakaranകണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് നഗരസഭ വിഭജിച്ചു പുതുതായി രൂപീകരിച്ച ആന്തൂര്‍ നഗരസഭയില്‍ സിപിഎമ്മിന്റെ 10 വാര്‍ഡ് അംഗങ്ങള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ഭീഷണി മൂലമെന്ന് കെ.സുധാകരന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പത്രിക സമര്‍പ്പിക്കാന്‍ പോലും സിപിഎമ്മുകാര്‍ സമ്മതിച്ചില്ല. പത്രിക സമര്‍പ്പിക്കാന്‍ എത്തിയവരെ ഭീഷണിപ്പെടുത്തി പിന്മാറ്റിയെന്നും സുധാകരന്‍ ആരോപിച്ചു.

ആന്തൂര്‍ നഗരസഭയിലെ 28 വാര്‍ഡുകളില്‍ 14 സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചു കഴിഞ്ഞു. 10 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നാല് വാര്‍ഡുകളിലെ മറ്റ് പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഇവിടെ 15 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here