ഉപലോകായുക്തയുടെ ജാതി പരാമര്‍ശം വിവാദത്തില്‍

Posted on: October 15, 2015 3:15 pm | Last updated: October 16, 2015 at 12:24 am
SHARE

Justice-K-P-Balachandran.

തിരുവനന്തപുരം: ബാര്‍ കേസ് പരിഗണിക്കുന്നതിനിടെ ഉപലോകായുക്ത നടത്തിയ ജാതി പരാമര്‍ശം വിവാദമായി. ബാര്‍ കേസിലെ രേഖകള്‍ തനിക്ക് നല്‍കാത്തത് പട്ടിക ജാതിക്കാരനാണെന്ന് കരുതിയാണോയെന്ന ജസ്റ്റിസ് കെ പി രാമചന്ദ്രന്റെ ചോദ്യമാണ് വിവാദമായത്. മന്ത്രി കെ എം മാണിക്കെതിരെ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കുകയായിരുന്നു ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്.

കേസിന്റെ രേഖകള്‍ ജസ്റ്റിസ് പയസ് കുര്യാക്കോസിന് മാത്രം നല്‍കിയതാണ് ഉപലോകായുക്തയെ പ്രകോപിതനാക്കിയത്. രേഖകള്‍ നല്‍കാത്തത് താന്‍ എസ് സി ആണെന്ന് കരുതിയാണോ എന്ന് ഉപലോകായുക്ത ചോദിച്ചു. ഇങ്ങനെയാണെങ്കില്‍ കേസില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിക്ക് ബാര്‍ കേസില്‍ സമന്‍സ് അയക്കുന്ന കാര്യത്തിലും ലോകായുക്തയും ഉപലോകായുക്തയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. അമ്പിളിക്ക് സമന്‍സ് അയക്കേണ്ടെന്ന് ഉപലോകായുക്തയും സമന്‍സ് അയക്കണമെന്ന് ലോകായുക്തയും നിലപാടെടുത്തു. എന്നാല്‍ പിന്നീട് ലോകായുക്തയുടെ നിലപാടിന് ഉപലോകായുക്തയ്ക്ക് വഴങ്ങേണ്ടിവന്നു. അമ്പിളി നവംബര്‍ ഒന്‍പതിന് ഹാജരാകണമെന്ന് ലോകായുക്ത ഉത്തരവിട്ടു.

ഉപലോകായുക്തയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here