ചെരുപ്പഴിപ്പിച്ചത് ആരോഗ്യപ്രശ്‌നമുള്ളതിനാല്‍: സ്പീക്കര്‍

Posted on: October 15, 2015 12:15 pm | Last updated: October 16, 2015 at 9:47 am

shakthan nതിരുവനന്തപുരം: ആരോഗ്യ പ്രശ്‌നമുള്ളതനിലാണ് ഡ്രൈവറെക്കൊണ്ട് ചെരുപ്പഴിപ്പിച്ചതെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. കുനിയരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാഴ്ചയ്ക്കും പ്രശ്‌നമുണ്ട്. തന്റെ ഡ്രൈവറായ ബിജു ഡ്രൈവര്‍ മാത്രമല്ല, തന്നെ ദിനചര്യകളില്‍ സഹായിക്കുന്നയാളും ബന്ധുവുമാണ്. അദ്ദേഹത്തെ എപ്പോഴും കൂടെ കൂട്ടാറുണ്ട്. സംസ്ഥാനം വിട്ടു പോകുന്ന സാഹചര്യകളില്‍ സഹായത്തിനായി ഭാര്യയേയും ഒപ്പം കൂട്ടാറുണ്ട്. കെട്ടു ചെരുപ്പ് ഇടുന്ന സമയത്ത് അത് അഴിക്കാന്‍ തനിക്ക് സഹായം ആവശ്യമായി വരാറുണ്ട്. അതാണ് ഇന്നലേയും സംഭവിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു.
മന:പൂര്‍വ്വമല്ല, തന്റെ അസുഖം കൊണ്ടുണ്ടായതാണ് ഇന്നലത്തെ സംഭവം. വിവാദം വളരെയധികം മാനസികമായി വിഷമിപ്പിച്ചു. താന്‍ സമ്പന്ന കുടുംബത്തില്‍ പിറന്നയാളല്ല. തന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് വളര്‍ന്നുവന്നത്. അധികാരത്തിന്റെ യാതൊരു തലക്കനവും ഇല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Shakthan -Chappal-Controversy-1