Connect with us

National

എഴുത്തുകാരുടെ പ്രതിഷേധം കടലാസു വിപ്ലവം: അരുണ്‍ ജെയ്റ്റ്‌ലി

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നടപടികളോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിന് എഴുത്തുകാര്‍ പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുന്നത് കടലാസു വിപ്ലവമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഫെയ്‌സ്ബുക്കിലൂടെയാണ് അരുണ്‍ ജെയ്റ്റ്‌ലി എഴുത്തുകാരുടെ പ്രതിഷേധത്തെ പരിഹസിച്ചത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് കീഴില്‍ അസഹിഷ്ണുത വര്‍ധിക്കുന്നൂവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് എഴുത്തുകാര്‍ നടത്തുന്നതെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.
ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ഒരാളെ മര്‍ദിച്ചുകൊന്നത് ദൗര്‍ഭാഗ്യകരവും അപലപിക്കേണ്ടതുമായ സംഭവമാണ്. ശരിയായി ചിന്തിക്കുന്നവര്‍ക്ക് ഇതിനെ ന്യായീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് നാണക്കേടുണ്ടാക്കും. എഴുത്തുകാരുടെ പ്രതിഷേധങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതാണോ അതോ നിര്‍മ്മിക്കപ്പെടുന്നതാണോ ? എന്നും അദ്ദേഹം ചോദിക്കുന്നു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിമാരായിരുന്നപ്പോഴും ഇത്തരക്കാരുടെ പ്രതികരണം ഇതുപോലെത്തന്നെയായിരുന്നെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

Latest