Connect with us

Palakkad

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു

Published

|

Last Updated

കൊപ്പം: തിരുവേഗപ്പുറ, വിളയൂര്‍, കൊപ്പം, കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ രാഷ്ട്രീയ പാര്‍ടികള്‍ പ്രചാരണചൂടിലേക്ക് തിരിഞ്ഞു.
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തില്‍ മുസ്‌ലിംലീഗ് പതിനൊന്ന് സീറ്റിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും മത്സരിക്കും. വാര്‍ഡ് ഒന്ന് മുതല്‍ 18 വരെ വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ യഥാക്രമം. ടി പി കേശവന്‍, ഖദീജ താന്താത്തൊടി, ടി പി സഫിയ, പി കെ സലാഹുദ്ദീന്‍, എം എ സമദ്, ജമീല റസാഖ്, കെ പി വിപിന്‍, സരിത മോഹനന്‍, ധന്യ വാരിയത്തൊടി, കെ കെ മുഹമ്മദലി, മുബഷിറ സൈതാലിക്കുട്ടി, ടി പി ശാരദ, സതീദേവി, പി ടി മുഹമ്മദ്കുട്ടി, ടി അബ്ദുള്ള, റൈഹാനത്ത്, പി ടി അബൂബക്കര്‍, എം ടി മുഹമ്മദലി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ തിരുവേഗപ്പുറ ഡിവിഷനില്‍ കെ കെ എ അസീസും നടുവട്ടം ഡിവിഷനില്‍ ഷബ്‌ന ടീച്ചറും മത്സരിക്കും. ജില്ലാ പഞ്ചായത്ത് തിരുവേഗപ്പുറ ഡിവിഷനില്‍ ഇന്ദിരാദേവി ടീച്ചറാണ് സ്ഥാനാര്‍ത്ഥി. എല്‍ ഡി എഫ് 18 വാര്‍ഡുകളിലും മത്സരിക്കും. സി പി ഐ, എന്‍ സി പി കക്ഷികളും മത്‌സരരംഗത്തുണ്ട്. ബി ജെ പി 17 വാര്‍ഡുകളില്‍ ജനവിധി തേടും. വിളത്തൂര്‍, ചെമ്പ്ര വാര്‍ഡുകളില്‍ ബി ജെ പി സാന്നിധ്യം ശക്തമാണ്. കൊപ്പം ഗ്രാമ പഞ്ചായത്തില്‍ എട്ടു വാര്‍ഡുകളില്‍ കോണ്‍ഗ്രസും ഒന്‍പത് വാര്‍ഡുകളില്‍ ലീഗും പത്രിക നല്‍കി. ആകെയുള്ള 18 വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുണ്ടാകും. ഇവിടെ 17 സീറ്റിലും ബിജെപിയും മത്സര രംഗത്തുണ്ട്. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി മരക്കാര്‍ ഒന്‍പതാം വാര്‍ഡിലും നിലവിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ധന്യ 13ാം വാര്‍ഡ് മേല്‍മുറിയിലും ജനവിധി തേടും.
കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ഗ്രാമ പഞ്ചായത്തില്‍ ആകെയുള്ള 17 വാര്‍ഡുകളില്‍ അഞ്ചെണ്ണത്തില്‍ ലീഗും 12 വാര്‍ഡുകളില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണ.
മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍കരീം 13ാം വാര്‍ഡ് മുളയന്‍കാവ് സൗത്തില്‍ മത്സരിക്കും. ഇവരെല്ലാവരും ഇന്നലെ പത്രിക നല്‍കി. ഗ്രാമ പഞ്ചായത്തില്‍ ശക്തമായ സാന്നിധ്യമറിയിച്ച് ബി ജെ പിയും രംഗത്തുണ്ട്. വിളയൂര്‍ ഗ്രാമ പഞ്ചായത്തില്‍ 15 വാര്‍ഡുകളാണുള്ളത്. ഇവയില്‍ ഒന്‍പത് വാര്‍ഡുകളില്‍ കോണ്‍ഗ്രസും ആറ് വാര്‍ഡുകളില്‍ ലീഗും മത്സരിക്കും.
രണ്ട്, മൂന്ന്, നാല്, അഞ്ച്, 11 വാര്‍ഡുകളിലാണ് ലീഗ് മത്സരിക്കുന്നത്. ബാക്കിയുള്ള വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സാരഥികള്‍ മത്സരിക്കും. കഴിഞ്ഞ തവണ ഇവിടെ അഞ്ച് വാര്‍ഡുകളിലായിരുന്നു ലീഗ് മത്സരിച്ചിരുന്നത്. കോണ്‍ഗ്രസ്-ലീഗ് സീറ്റ് തര്‍ക്കമായിരുന്നു ഇത്തവണ പ്രഖ്യാപനം വൈകിപ്പിച്ചത്. വൈകിയാണെങ്കിലും വിളയൂരില്‍ എല്‍ ഡി എഫ് പട്ടിക ഇന്നലെ പൂര്‍ത്തിയായി. മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഗോപാലകൃഷ്ണന്‍ ഒന്നാം വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്. സി പി എം വിട്ട് കോണ്‍ഗ്രസിലെത്തിയ വി കെ അഹമ്മദ്കുഞ്ഞിയാണ് മുഖ്യ എതിരാളി.
യു ഡി എഫ്, എല്‍ ഡി എഫ് സാരഥികള്‍ എല്ലാവരും ഇന്നലെ പത്രിക സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്തില്‍ 10 വാര്‍ഡുകളില്‍ ബി ജെ പി മത്സരിക്കുന്നുണ്ട്. പേരടിയൂര്‍, എ ടപ്പലം പോസ്റ്റ് ഓഫീസ് ബിജെപി ശക്തി കേന്ദ്രങ്ങളാണ്. ഇവിടെ ത്രികോണ മത്സരത്തിന് സാധ്യതയുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികള്‍ക്കു വെല്ലുവിളിയായി ചില പഞ്ചായത്തുകളില്‍ സ്വതന്ത്രന്മാരും രംഗത്തുണ്ട്.

---- facebook comment plugin here -----

Latest