Connect with us

Palakkad

ജില്ലയില്‍ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി

Published

|

Last Updated

മണ്ണാര്‍ക്കാട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലേക്ക് പത്രിക സമര്‍പ്പണം പൂര്‍ത്തിയായ ഇന്നലെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോട്ടോപ്പാടം, തെങ്കര, കുമരംപുത്തൂര്‍, അലനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ വിമതന്‍മാര്‍ സജീവം. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് 116, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലേക്ക് 159, ഗ്രാമപഞ്ചായത്തുകളായ കുമരംപുത്തൂര്‍ 138, കോട്ടോപ്പാടം 157, അലനല്ലൂര്‍ 223, തെങ്കര 134, കാഞ്ഞിരപ്പുഴ 105 പത്രികകളാണ് സമര്‍പ്പിക്കപെട്ടിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ വിമതന്‍മാര്‍ രംഗത്തുളളത് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലാണ്. മുസ്‌ലിംലീഗില്‍ വിഭാഗീയത രൂക്ഷമായ പഞ്ചായത്തില്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കറിന്റെ നേതൃത്വത്തിലുളള വിഭാഗം അലനല്ലൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍, അരിയൂര്‍, കോട്ടോപ്പാടം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലേക്കുമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
ജില്ലാ പഞ്ചായത്ത് അലനല്ലൂര്‍ ഡിവിഷനില്‍ അഡ്വ.ടി.എ സിദ്ദീഖാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇതേ ഡിവിഷനില്‍ എസ്.ടി.യു നേതാവായ അഡ്വ. നാസര്‍ കൊമ്പത്ത് നോമിനേഷന്‍ നല്‍കിയിട്ടുണ്ട്.
കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ മഹിള കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയും വിമത സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ട്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ തെങ്കര ഡിവിഷനില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി. അഹമ്മദ് അഷറഫിനെതിരെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് ചേലഞ്ചേരിയും മത്സര രംഗത്തുവന്നിട്ടുണ്ട്. തെങ്കര പഞ്ചായത്തില്‍ ആനമൂളി വാര്‍ഡില്‍ കോണ്‍ഗ്രസും മുസ്‌ലിംലീഗും തമ്മിലുളള നേരിട്ടുളള മത്സരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 16ല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ നൗഫല്‍ തങ്ങളും യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അര്‍സല്‍ എരേരത്തും നാമനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലും വിമതര്‍ സജീവമാണ്. ഏറ്റവും കൂടുതല്‍ വിമത ശല്യമുളളത് 15, 16 ഡിവിഷനുകളിലാണ്. യു.ഡി.എഫിലെ ഘടക കക്ഷികളായ ജെ.ഡി.യു, ആര്‍ എസ് പി, കോണ്‍ഗ്രസ് വിമതര്‍ എന്നിവരൊക്കെ നാമ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിവിഷന്‍ 21ല്‍ മുസ്‌ലിംലീഗ് മണ്ഡലം ട്രഷറര്‍ സി. മുഹമ്മദ് ബഷീറിനെതിരെ ലീഗ് പ്രവര്‍ത്തകനും നിലവിലെ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവുമായ പി സി ജാഫര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുണ്ട്. തച്ചനാട്ടുകര, കരിമ്പുഴ എന്നീ വാര്‍ഡുകളില്‍ ലീഗിനെതിരെ വിവിധ സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്.
ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കപ്പെട്ട അലനല്ലൂര്‍ പഞ്ചായത്തില്‍ ലീഗ് രണ്ടുതട്ടിലാണ്. എല്‍.ഡി.എഫില്‍ നിലവില്‍ തര്‍ക്കമുണ്ടായിരുന്ന മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയില്‍ സീറ്റ് ധാരണയായി. കഴിഞ്ഞ തവണ രണ്ടു സീറ്റില്‍ മത്സരിച്ച സി.പി.ഐക്ക് 4 സീറ്റ് നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. ഇടതുമുന്നണിയില്‍ അലനല്ലൂരില്‍ എന്‍.സി.പിയുടെ വിമത ഭീഷണി നിലനിന്നിരുന്നുവെങ്കിലും തെങ്കര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ നല്‍കി പ്രശ്‌നം പരിഹരിച്ചു. ഇനിയുളള നാളുകള്‍ അനുരഞ്ജനത്തിന്റെയും നീക്കുപോക്കിന്റെയും വിലപേശലിന്റെയും നാളുകളാണ്. ഇന്ന് സൂക്ഷ്മ പരിശോധന നടക്കും. 17ാം തിയ്യതിയോടുകൂടി പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഒറ്റകെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

ബി എസ് പി സ്ഥാനാര്‍ഥികള്‍
പത്രികകള്‍ നല്‍കി
പാലക്കാട്: ജില്ലാ പഞ്ചായത്ത്: പുതുശ്ശേരി ഡിവിഷന്‍ (11)- രവി പള്ളത്തേരി, കൊടുന്തിരപ്പുള്ളി- കെ സുനിത. കുഴല്‍മന്ദം ബ്ലോക്ക്: തച്ചങ്കാട് ഡിവിഷന്‍- കെ സുനിതി, പാലക്കാട് ബ്ലോക്ക്: തേനൂര്‍- വി ഇ ഗുരുവായൂരപ്പന്‍, മങ്കര പഞ്ചായത്ത്: നാലാം വാര്‍ഡ്- കെ ടി നാരായണന്‍കുട്ടി, ആറാം വാര്‍ഡ്- പി വി രമേഷ്, എലപ്പുള്ളി പഞ്ചായത്ത്: 22-ാം വാര്‍ഡ്- രവി പള്ളത്തേരി, മണ്ണൂര്‍ പഞ്ചായത്ത്: എട്ടാം വാര്‍ഡ്- എം വിജയന്‍, തരൂര്‍ പഞ്ചായത്ത്: ഏഴാം വാര്‍ഡ്- കെ രാജന്‍, പറളി പഞ്ചായത്ത്: 15-ാം വാര്‍ഡ്- എം സദാശിവന്‍, ഒറ്റപ്പാലം മുനിസിപ്പാലിറ്റി: 19-ാം വാര്‍ഡ് കയറംപാറ- കെ ടി പത്മിനി.
വടക്കഞ്ചേരി: പഞ്ചായത്തില്‍ ഇരുമുന്നണികളും പത്രിക സമര്‍പ്പിച്ചു. പ്രമുഖരുടെ പട്ടികയുമായി സി പി എം- എല്‍ ഡി എഫ് കൂട്ട് കെട്ട് തിരെഞ്ഞടുപ്പിനെ നേരിടുമ്പോള്‍ യുവാക്കളെ രംഗത്തിറക്കി ഭരണം പിടിച്ചെടുക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് കോണ്‍ഗ്രസ്, യു ഡി എഫ് മുന്നണി.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഗംഗാധരന്‍, നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരന്‍, വൈസ് പ്രസിഡന്റ് അനിതാപോള്‍സണ്‍, മുന്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരോജിനി രാമകൃഷ്ണന്‍, പഞ്ചായത്തിലെ റിട്ട ഓവര്‍സിയര്‍ വി ഡി യേശുദാസ് എന്നിവരാണ് ഇടത് പക്ഷത്തിലെ മത്സരരംഗത്തുള്ള പ്രമുഖര്‍.
20 വാര്‍ഡില്‍ 17എണ്ണത്തില്‍ സി പി എമ്മും ഒന്നില്‍ സി പി ഐയും രണ്ട് വാര്‍ഡുകളില്‍ ഇടത് പക്ഷ സ്വതന്ത്രന്‍മാരെയുമാണ് രംഗത്തിറക്കിയിട്ടുള്ളത്. യു ഡി എഫിലെ 19 വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഒരു വാര്‍ഡില്‍മാത്രമാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയും മത്സരിക്കുന്തന്. നിലവിലെ പഞ്ചായത്തംഗമായ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപ് മാത്രമാണ് വീണ്ടും സ്ഥാനാര്‍ഥിയായി രംഗത്തുള്ളത്. ബാക്കി 18 പേരും പുതുമുഖങ്ങളാണ.
20വാര്‍ഡില്‍ 18 വാര്‍ഡുകളിലും ബി ജെ പിയും സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസിലെ നിലവിലെ പഞ്ചായത്തംഗമായിരുന്ന വി എ ബെന്നിയുടെ ഭാര്യ സോണിയാണ് ഇത്തവണ അതേ വാര്‍ഡില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍:വാര്‍ഡുകളും പേരും ക്രമത്തില്‍. ഒന്ന് പി ഗംഗാധരന്‍, രണ്ട് കെ എഅപ്പുക്കുട്ടന്‍, മൂന്ന് ആര്‍ കൃഷ്ണന്‍, നാല് കെ വി വിശ്വനാഥന്‍, അഞ്ച് സിന്ധുമനോജ്, ആറ് പ്രവീണസന്തോഷ്, ഏഴ് എം കെ വിനോദ്, 8 വനജരാധാകൃഷ്ണന്‍, 9 കെ കുമാരന്‍, പത്ത് സരോജിനി രാമകൃഷ്ണന്‍, 12 സഹീദ ടീച്ചര്‍, 13 നര്‍മദമോഹന്‍ദാസ്, 14 വി ഡി യേശുദാസ്( സ്വ), 15 രമജയന്‍, 16 സി പ്രമോദ്, 17, വിജയന്‍, 18 പ്രസീദശാന്തകുമാരന്‍, 19 എന്‍ എം ബെന്നി, 20 പൊന്നുക്കുട്ടി കണ്ണന്‍, യു ഡി എഫ് സ്ഥാനാര്‍ഥികള്‍: 1 വി കൃഷ്ണദാസ്, 2 സി പി രാജന്‍, 3 മനോജ്, 4 സിബിജോര്‍ജ്ജ്, 5 പി നളിനി, 6 വി ഗീത, 7 എസ് ഇസ്മാഈല്‍, 8 വി സുമതി, 9 എ എം ഷിബു, 10 എസ് സന്ധ്യ, 11 വി പ്രിയ, 12 എന്‍ ബി വിജയകുമാരി, 13 വത്സലശങ്കരന്‍, 14 എം പ്രദീപ്, എസ് ഇല്യാസ്, 15 സത്യഭാമ, 16, രമേഷ് പ്രധാനി, 17 സോണി, 18 സോണി( കേരള കോണ്‍ഗ്രസ്), 19 എ ജോസ്, 20 ലളിത ബി ജെ പി സ്ഥാനാര്‍ഥികള്‍: 1 എസ് സിജു, 2 കെ രാജേഷ്, 3 ദീപ സന്തോഷ്, 4 ശിവരാമകൃഷ്ണന്‍, 5 രേഷ്മ, അമൃത, 6 രജ്ഞുഷ, 7 വിജയന്‍, 8 ഉഷ, 9 കെ എസ് ശേഖരന്‍, 10 വി അനിത, 11 കുമാരി, 12 ഗീത( സ്വ),13 പി മാലതി, 14 ശബരി ഗിരീശന്‍, 15 ഇല്ല, 16 കെ വിനു, 17 ഇല്ല, 18 ശ്യാമള, 19 പി കെ കേശവന്‍, 20 രമസോമന്‍
പുതുക്കോട് പഞ്ചായത്തില്‍ യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ പി സ്ഥാനാര്‍ഥി ലിസ്റ്റായി. കോണ്‍ഗ്രസ് ഭരണം നടത്തുന്ന പഞ്ചായത്തില്‍ ഗ്രൂപ്പ് തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ഥി ലിസ്റ്റ് പൂര്‍ത്തിയാക്കിയായതായി കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഇസ്മാഈല്‍ പറഞ്ഞു.
ലീഗിന് ഒരു സീറ്റും കോണ്‍ഗ്രസിന് പതിനാല് സീറ്റുമാണ് നല്‍കിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ഷീജ മണികണ്ഠന്‍, വൈസ് പ്രസിഡന്റ് പി എ ഇസ്മാഈല്‍ എന്നിവരുള്‍പ്പെടെ 6 മെമ്പര്‍മാര്‍ മത്സരംഗത്തുണ്ട്.
9 പേര്‍ പുതുമുഖങ്ങളാണ്, ലീഗില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ടി എ റുഖിയക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. റുഖിയ എട്ടാംവാര്‍ഡില്‍ മത്സരിക്കും. എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍: 1 സജിത ബാബു, 2 ഉസ്മാന്‍ പി എ, 3 എന്‍ വിജയന്‍, 4 പി എ ഇസ്മാഈല്‍, 5 ബള്‍ക്കീസ് ഇസ്മാഈല്‍, 6 ധനേഷ് ടി, 7 പി എസ് മീരാന്‍ഷാ, 8 ടി എ റുഖിയ. 9 ആര്‍ ദേവകി, 10 അരുണ മോഹന്‍ദാസ്, 11 പ്രവിത സുരേഷ്, 12 ഷീജമണികണ്ഠന്‍, 13 കെ ഉദയന്‍, 14 എം കൃഷ്ണദാസ്, 15 സരിത ജയന്‍, എല്‍ ഡി എഫ് 1 സ്വര്‍ണ്ണലത, 2 കെ സി ബിനു, 3 കെ എന്‍ സുകുമാരന്‍, 4 പി നാരായണന്‍കുട്ടി, 5 എം ലീല, 6 കെ കണ്ണന്‍, 7 എം എ സുല്‍ഫിക്കര്‍ അലി, 8, വി എ നിലവര്‍ണ്ണീസ, 9 നിര്‍മലാദേവി, 10 റസിയ സുബൈര്‍, 11 രജനിമുകുന്ദന്‍, 12 സുമലതഹരിദാസ്, 13 സി പ്രകാശന്‍, 14 വി ആര്‍ അജ്ജലി, ബിജെ പി സ്ഥാനാര്‍ഥികള്‍ 1 എം ദേവ ജനകി, 2 എന്‍ അജിമോന്‍, 3 കെ പ്രഭാകരന്‍, 4 സി കൃഷ്ണന്‍, 5 ലക്ഷ്മിക്കുട്ടി വേലായുധന്‍, 6 വി ഗോപി, 7 സുമേഷ്, 9 ശ്രീകലസുനു, 11 ഇന്ദിരകുമാരന്‍, 12 കുമാരി രാമകൃഷ്ണന്‍, 13 ഗംഗാധരന്‍, 14 ജയപ്രകാശ്.

Latest