Connect with us

Palakkad

യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ഫലം കണ്ടു

Published

|

Last Updated

ഒറ്റപ്പാലം: യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം ഫലം കണ്ടു.പ്രസിഡണ്ട് എന്‍ കെ ജയരാജും മത്സര രംഗത്ത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇരുപത്തിയാറാം വാര്‍ഡ് തെന്നടി ബസാറില്‍ ജയരാജ് മല്‍സരിക്കും.കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥിയാക്കാത്തതിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, മണ്ഡലം പ്രസിഡണ്ട് എന്നിവരടങ്ങുന്ന സംഘത്തെ യൂത്ത് കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ പൂട്ടിയിട്ടിരുന്നു. ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പിന്‍മേലായിരുന്നു ഉപരോധത്തില്‍ നിന്ന് പിന്‍വാങ്ങിയത്.
പരിഹാരമായില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ജയരാജ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ നടന്ന ചര്‍ച്ചയില്‍ ജയരാജിന് തന്നെ സീറ്റ് നല്‍കുകയായിരുന്നു.

Latest