ആകെ അനുവദിക്കുന്നത് 114 ചിഹ്നങ്ങള്‍

Posted on: October 15, 2015 10:10 am | Last updated: October 15, 2015 at 10:10 am
SHARE

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ആകെ 114 ചിഹ്നങ്ങള്‍ അനുവദിക്കും. ദേശീയ കക്ഷികളുടെ ഔദ്യോഗിക സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ക്ക് പാര്‍ട്ടിയുടെ അംഗീകൃത ചിഹ്നം അനുവദിക്കും. ബി എസ് പി (ആന), ബി ജെ പി (താമര), സി പി ഐ (ധാന്യക്കതിരും അരിവാളും), സി പി എം. (അരിവാള്‍ ചുറ്റിക നക്ഷത്രം), ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (കൈ), നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (നാഴികമണി) എന്നിവയാണു ദേശീയകക്ഷികളുടെ പട്ടികയിലുള്ള പാര്‍ട്ടികളും ചിഹ്നങ്ങളും.
ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് (ഏണി), ജനതാദള്‍ സെക്കുലര്‍ (തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷകസ്ത്രീ), കേരളാ കോണ്‍ഗ്രസ് എം (രണ്ടില), ആര്‍ എസ് പി (മണ്‍വെട്ടിയും മണ്‍കോരിയും) എന്നീ ചിഹ്നങ്ങളാണ് സംസ്ഥാന രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്ന നിലയില്‍ അനുവദിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി (ചൂല്‍), എ ഐ എ ഡി എം കെ (തൊപ്പി), ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് (സിംഹം), ഭാരതീയ ജനശബ്ദ്- ബി ജെ എസ് (ടെലിഫോണ്‍), സി എം പി (വിമാനം), കോണ്‍ഗ്രസ് എസ് (കായ്ഫലമുള്ള തെങ്ങ്), ഐ എന്‍ എല്‍ (ത്രാസ്), ജെ എസ് എസ് (ബസ്), ജനതാദള്‍ യു (അമ്പ്), കേരളാ കോണ്‍ഗ്രസ് (കസേര), കേരളാ കോണ്‍ഗ്രസ് ബി (ഉദയസൂര്യന്‍), കേരളാ കോണ്‍ഗ്രസ് ജേക്കബ് (ബാറ്ററി ടോര്‍ച്ച്), കേരള ജനപക്ഷം (ശംഖ്), എല്‍ ജെ പി (ബംഗ്ലാവ്), മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുനൈറ്റഡ് (കൊടി), നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് (ഗ്ലാസ് ടംബ്ലര്‍), പി ഡി പി (വഞ്ചി), രാഷ്ട്രീയ ലോക് സമതാപാര്‍ട്ടി (സീലിംഗ് ഫാന്‍), ആര്‍ പി ഐ (താഴും താക്കോലും), ആര്‍ എസ് പി ബേബി ജോണ്‍ (നക്ഷത്രം), ആര്‍ എസ് പി ബി (എരിയുന്ന പന്തം), സെക്കുലര്‍ നാഷനല്‍ ദ്രാവിഡ പാര്‍ട്ടി- എസ് എന്‍ ഡി പി (കുട), സോഷ്യല്‍ ആക്ഷന്‍ പാര്‍ട്ടി (തീവണ്ടി എന്‍ജിന്‍), എസ് ജെ പി (കലപ്പ), എസ് പി (സൈക്കിള്‍), ശിവസേന (വില്ലും അമ്പും), എസ് ഡി പി ഐ (കണ്ണട), വെല്‍ഫെയര്‍ പാര്‍ട്ടി (ഗ്യാസ് സിലിണ്ടര്‍) എന്നിവയാണ് ചിഹ്നം ലഭിച്ച രജിസ്റ്റേര്‍ഡ് പാര്‍ട്ടികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here