വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാരിറ്റി മേഖലയില്‍ മാതൃകയാകുന്നു

Posted on: October 15, 2015 10:09 am | Last updated: October 15, 2015 at 10:09 am
SHARE

കോഴിക്കോട്: ‘മറക്കില്ല അരീക്കാടിനെ ഞങ്ങള്‍’ എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാരിറ്റി മേഖലയില്‍ മാതൃകയാകുന്നു. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം നാളെ ഉച്ചക്ക് 2.30ന് ഒളിമ്പ്യന്‍ പി ടി ഉഷ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒളവണ്ണ സ്വദേശിയുടെ പണിതീരാത്ത വീട് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ പണി പൂര്‍ത്തികരിച്ചത്.
2013 ല്‍ സ്ഥാപിതമായ ഗ്രൂപ്പ് ഇതിനകം നിരവധി ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ നടത്തി. അരീക്കാട്ട് അങ്കണ്‍വാടിക്ക് കുഴല്‍ കിണര്‍ നിര്‍മിച്ചു നല്‍കി, നിര്‍ധനരായ അഞ്ച് പെണ്‍കുട്ടികളുടെ വിവാഹത്തിന് രണ്ട് പവന്‍ വീതം നല്‍കി. അതിനുപുറമേ ഇരുപതിലധികം കുടുംബങ്ങള്‍ക്ക് മാസവും ഭക്ഷണസാധനങ്ങള്‍ നല്‍കുന്നുണ്ട്. 36 പേരാണ് ഗ്രൂപ്പിലുള്ളത്. അംഗങ്ങള്‍ സംഭാവനയായി നല്‍കുന്ന തുക ഉപയോഗിച്ചാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഗ്രൂപ്പിന്റെ സേവനത്തില്‍ ആകൃഷ്ടരാകുന്ന ആര്‍ക്കും ഇതില്‍ അംഗങ്ങളാകാമെന്നും 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസെന്നും ഇവര്‍ പറഞ്ഞു. നാസര്‍ അരീക്കാട്, ഖമറുദ്ദീന്‍ പാറക്കാട് മാളിയേക്കല്‍, ടി ടി മനാഫ്, ബസ്‌നി അരീക്കാട്, ശാഫി കലന്തന്‍സ്, അഷ്‌റഫ് അരീക്കാട് പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here