കൊടുവള്ളി അപകട മരണം കച്ചേരിമുക്ക് ഗ്രാമത്തിന് തേങ്ങലായി

Posted on: October 15, 2015 10:08 am | Last updated: October 15, 2015 at 10:08 am
SHARE

കൊടുവള്ളി: പാലക്കുറ്റിയില്‍ സ്വകാര്യബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കിഴക്കോത്ത് കച്ചേരിമുക്ക് സ്വദേശികളുടെ മരണം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി.
വടക്കെതൊടികയില്‍ തീക്കണ്ടത്തില്‍ മുഹമ്മദ് (52), കാവിലുമ്മാരം തലപ്പടിക്കല്‍ അയമ്മു (53) എന്നിവരാണ് മരിച്ചത്. ലോഡിംഗ് തൊഴിലാളിയായ അയമുവിന്റെത് നിര്‍ധനകുടുംബമാണ്. ഭാര്യയും രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണുള്ളത്. ഇനി കുടുംബത്തിന്റെ ഏക ആശ്രയം കൂലിവേലക്കാരനായ മകന്‍ മാത്രമാണ്. മുഹമ്മദിന് ഭാര്യയും വിദേശത്തുള്ള രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. ഇരുവരുടെയും മയ്യിത്ത് കച്ചേരിമുക്ക് കുട്ടാക്കില്‍ ജുമുഅ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു. ദേശീയ പാത 212 ലെ പാലക്കുറ്റി മുതല്‍ ആക്കിപ്പൊയില്‍ വരെ അപകടം പതിവാണ്. മുമ്പുണ്ടായ ലോറിയപകടത്തില്‍ വയനാട് സ്വദേശിയായ ഒരാള്‍ മരിച്ചിരുന്നു.