ഇസ്‌ലാം കോളനിക്കാര്‍ വോട്ടു ബഹിഷ്‌കരിക്കുന്നു

Posted on: October 15, 2015 9:59 am | Last updated: October 15, 2015 at 9:59 am
SHARE

കാളികാവ്: കാളികാവ് ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളോട് അതിര്‍ത്തിപങ്കിടുന്ന ഇസ്‌ലാം കോളനി റോഡുകാര്‍ വോട്ട് ബഹിഷ്‌കരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള മുപ്പതോളം കുടുംബങ്ങള്‍ ഇരുവാര്‍ഡുകളിലുള്ളവരാണ്. ഈ റോഡ് ഇതുവരെ ടാറിംഗ് പൂര്‍ത്തിയാക്കുകയോ പഞ്ചായത്ത് ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. പഞ്ചായത്തില്‍ ഇതിലും വീതി കുറഞ്ഞ റോഡുകളെല്ലാം ടാറിംഗ് പൂര്‍ത്തിയാക്കുകയോ കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്തിട്ടും ഈ റോഡിനോട് തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് വോട്ട് ബഹിഷ്‌കരണം. മഴക്കാലത്ത് ചെളിയിലൂടെ നീന്തിയും വേനലില്‍ പൊടിയില്‍ കുളിച്ചും വേണം ഇതിലൂടെ യാത്ര ചെയ്യാന്‍. പട്ടാപ്പകലില്‍ പോലും ഇവിടേക്ക് ഓട്ടം വരാന്‍ ഓട്ടോക്കാരും മടിക്കുന്നു. ഇനി മുതല്‍ ഓട്ടോകളും വരില്ലെന്നറിയിച്ചതോടെയാണ് നാട്ടുകാര്‍ വോട്ടു ബഹിഷ്‌കരിക്കുവാന്‍ തീരുമാനിച്ചത്.