റേഷന്‍ കാര്‍ഡ് തെറ്റ് തിരുത്തല്‍: പകര്‍പ്പ് ഉടന്‍ ലഭ്യമാക്കണം: എസ് വൈ എസ്

Posted on: October 15, 2015 9:59 am | Last updated: October 15, 2015 at 9:59 am
SHARE

മലപ്പുറം: പുതിയ റേഷന്‍കാര്‍ഡിലെ തെറ്റു തിരുത്താന്‍ ആവശ്യമായ പകര്‍പ്പ് ഉടന്‍ ലഭ്യമാക്കണമെന്ന് എസ് വൈ എസ് ജില്ലാ കാബിനറ്റ് യോഗം ആവശ്യപെട്ടു.
തെറ്റു തിരുത്തുന്നതിനായി നല്‍കിയ ദിവസങ്ങള്‍ തീരാറായിട്ടും ആവശ്യമായ പകര്‍പ്പിന്റെ അച്ചടി പോലും പൂര്‍ത്തിയായിട്ടില്ലാ എന്നത് സര്‍ക്കാറിന്റെ കുറ്റകരമായ അനാസ്ഥയാണ്. സാധാരണക്കാരായ ലക്ഷക്കണക്കിന് കാര്‍ഡുടമകളുടെ ആശങ്കയകറ്റാനാവശ്യമായ അടിയന്തിര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കമെന്നും അവധി നീട്ടി നല്‍കണമെന്നും യോഗം അഭ്യര്‍ഥിച്ചു. പി കെ എം സഖാഫി അധ്യക്ഷത വഹിച്ചു.
ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ മുഹമ്മദ് ഇബ്‌റാഹീം, അലവി സഖാഫി കൊളത്തൂര്‍, അലവികുട്ടി ഫൈസി എടക്കര, എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപറമ്പ്, വി പി എം ബശീര്‍, കെ പി ജമാല്‍ സംബന്ധിച്ചു.
പണ്ഡിത ദര്‍സ് നാളെ
മലപ്പുറം: കോട്ടപ്പടി സുന്നി മസ്ജിദില്‍ നടന്നു വരാറുള്ള പൊന്മള ഉസ്താദിന്റെ ഫത്ഉല്‍ മുഈന്‍ ദര്‍സും മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ വൈകുന്നേരം അഞ്ചിന് നടന്നു വരാറുള്ള ശറഉല്‍ അഖാഇദ് ദര്‍സും നാളെ ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫോണ്‍: 9447339464

LEAVE A REPLY

Please enter your comment!
Please enter your name here