Connect with us

National

മോദിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം: ശിവസേന

Published

|

Last Updated

മുംബൈ: മുംബൈയില്‍ നടക്കേണ്ടിയിരുന്ന ഗുലാം അലിയുടെ ഗസല്‍ പരിപാടി റദ്ദാക്കിയത് നിര്‍ഭാഗ്യകരണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്ത്. മോദി അത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അതാണ് നിര്‍ഭാഗ്യകരമെന്ന് ശിവസേന എം പി സഞ്ജയ് റൗത്ത് പറഞ്ഞു.
നരേന്ദ്ര മോദിയെ ലോകം അറിയുന്നത് ഗോധ്രയുടെയും അഹ്മദാബാദിന്റെയും പേരിലാണ്. അക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ് ശിവസേന അദ്ദേഹത്തെ ബഹുമാനിക്കുന്നതും. ഗുലാം അലിയെയും പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് കസൂരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നാണ് അതേ മോദി പറയുന്നത്. എങ്കില്‍ ആ പ്രസ്താവന ഞങ്ങള്‍ക്കും നിര്‍ഭാഗ്യകരമാണ്- റൗത്ത് പറഞ്ഞു. അതേസമയം, ദാദ്രി സംഭത്തില്‍ മോദി നടത്തിയ പ്രതികരണത്തെ റൗത്ത് പിന്തുണച്ചു. ആ സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നെന്ന് റൗത്ത് പറഞ്ഞു.
ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മുംബൈയില്‍ നടക്കേണ്ടിയിരുന്ന പരിപാടി റദ്ദാക്കിയത്. അന്തരിച്ച ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗിനെ അനുസ്മരിക്കാനായിരുന്നു പരിപാട് സംഘടിപ്പിച്ചത്. പരിപാടിക്ക് മഹാരാഷ്ട്രാ സര്‍ക്കാര്‍ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംഘാടകര്‍ പരിപാടി ഉപേക്ഷിക്കുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് ശിവസേനാ പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത്.

---- facebook comment plugin here -----

Latest