Connect with us

International

അഴിമതി: ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് 20 വര്‍ഷം തടവ്

Published

|

Last Updated


ബീജിംഗ്: അഴിമതിക്കേസില്‍ മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് 20 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഉയര്‍ന്ന റാങ്കിലുള്ള മുന്‍ പ്രവിശ്യാ ഗവര്‍ണര്‍ ഗ്വൊ യോംഗ്‌സിയാംഗിനും മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനായ ഷ്വാ യോങ്ങ്ഗാംങുമാണ് അഴിമതിയുടെ പേരില്‍ 20 വര്‍ഷത്തെ ജയില്‍ വാസത്തിന് ശിക്ഷിക്കപ്പെട്ടത്. ഇരുവരും രാഷ്ട്രീയത്തില്‍ വന്‍ ശക്തിയായി ഉയര്‍ന്ന് വരുന്നതിനിടെയാണ് ജയില്‍ ശിക്ഷ. സിച്വുആന്‍ പ്രവിശ്യയുടെ വൈസ് ഗവര്‍ണറായിരുന്നു ഗ്വൊ യോംഗ്‌സിയാംഗിനെ 4.3 കോടി യുവാനിന്റെ കൈക്കൂലിക്കേസില്‍ യിച്ചാഗ് ജനകീയ കോടതിയാണ് ശിക്ഷ വിധിച്ചത്. ഗ്വൊയുടെ വരുമാനവും സ്വത്തും സ്വന്തം വരുമാനത്തേക്കാള്‍ കൂടുതലാണെന്ന് കോടതി പറഞ്ഞു. ഷ്വാ യോങ്ങ്ഗാംങു മുന്‍ ചൈനീസ് ദേശീയ സുരക്ഷാ തലവനായിരുന്നു. ചൈനീസ് പൊതു സുരക്ഷാ മന്ത്രാലയത്തിലെ മുന്‍ സഹ മന്ത്രിയായിരുന്ന ലീ ദോഗ്‌സെഗിനെവിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു. 1996 മുതല്‍ 2013 വരെയുള്ള കാലയളവില്‍ താന്‍ ജോലി ചെയ്തിട്ടുള്ള സര്‍ക്കാര്‍ പോസ്റ്റുകള്‍ ഉപയോഗിച്ച് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ജോലി മാറ്റവും ലേലങ്ങളില്‍ നിരവധി ആനുകൂല്യങ്ങളും ലീ ചെയ്തിട്ടുണ്ട്.

Latest