കല്‍ക്കരി അഴിമതി: ആറുപേര്‍ക്കെതിരെ സി ബി ഐ കോടതി കുറ്റം ചുമത്തി

Posted on: October 14, 2015 9:17 pm | Last updated: October 14, 2015 at 9:17 pm
SHARE

coal-mine-odishaന്യൂഡല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ ആറുപേര്‍ക്കെതിരേ പ്രത്യേക സി ബി ഐ കോടതി കുറ്റം ചുമത്തി. കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച് സി ഗുപ്ത അടക്കം ആറു പേര്‍ക്കെതിരേ ആണ് കേസ്. അഴിതിനിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സി ബി ഐ നടപടി.

മധ്യപ്രദേശിലെ തേസ്‌ഗോര ബി രുദ്രാപുരിയില്‍ അനധികൃതമായി കമല്‍ സ്‌പോഞ്ച് സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിനു കല്‍ക്കരിഖനനം നടത്താന്‍ അനുമതി നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇന്ത്യന്‍ കുറ്റകൃത്യ നിയമത്തിലെ വിവിധ വകുപ്പുകളും അഴിമതിവിരുദ്ധ നിയമപ്രകാരവുമാണ് പ്രത്യേക സി ബി ഐ ജഡ്ജി ഭരത് പരഷാര്‍ പ്രതികള്‍ക്കെതിരേ കുറ്റംചുമത്തിയത്.

ഗുപ്തയെക്കൂടാതെ കല്‍ക്കരി വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി കെ എസ് ക്രോഫ, മറ്റൊരു വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കെ സി സമ്രിയ, കമല്‍ സ്‌പോഞ്ച് സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്, കെ എസ് എസ് പി എല്‍ മാനേജിംഗ് ഡയറക്ടര്‍ പവന്‍കുമാര്‍ അലുവാലിയ, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അമിത് ഗോയല്‍ എന്നിവര്‍ക്കെതിരേയാണ് കുറ്റം ചുമത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here