കശുവണ്ടി വികസന കോര്‍പറേഷന്‍ എം ഡി ഡോ. കെ എ രതീഷിനെ മാറ്റി

Posted on: October 14, 2015 6:43 pm | Last updated: October 14, 2015 at 11:50 pm
SHARE

Cashew Fruitതിരുവനന്തപുരം: അഴിമതി ആരോപണങ്ങളില്‍ നേരിടുന്ന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ എം ഡി ഡോ. കെ എ രതീഷിനെ മാറ്റി. തീര്‍ത്തും അപ്രധാനമായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് എന്ന വ്യവസായ വകുപ്പിനു കീഴിലുള്ള പരിശീലന സ്ഥാപനത്തിന്റെ എം ഡി ആയിട്ടാണ് മാറ്റിയത്.

വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫയലില്‍ ഒപ്പിട്ടു. മുഖ്യമന്ത്രിയുടെ കൂടി അനുമതിയോടെ വ്യാഴാഴ്ച്ച ഉത്തരവിറങ്ങും. രതീഷിനു പകരം ഫിനാന്‍സ് മാനജര്‍ക്കാണ് എം ഡിയുടെ താല്‍ക്കാലിക ചുമതല. രതീഷിന്റെ മാറ്റം സംബന്ധിച്ച മന്ത്രിസഭാ കുറിപ്പ് അനിശ്ചിതമായി വൈകുന്നതു കണ്ടാണ് വ്യവസായ മന്ത്രി നേരിട്ട് ഇടപെട്ട് സ്ഥലംമാറ്റ ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here