Connect with us

Gulf

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

Published

|

Last Updated

ദുബായ്: ഷാര്‍ജയില്‍ പതിനാറുകാരിയായ മലയാളി വിദ്യാര്‍ത്ഥിനി ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു. തൃശ്ശൂര്‍ സ്വദേശിനി റോസ് മേരിയാണ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ഓടെ അമ്മ റീത്ത മേരിയും വീട്ടിലുണ്ടായിരിക്കെയാണ് പെണ്‍കുട്ടി വീണുമരിച്ചത്.
ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ റോസ് മേരി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായി ഒന്നും കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മൂന്ന് ദിവസമായി പെണ്‍കുട്ടി ക്ലാസില്‍ പോയിട്ടില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ മൃതദേഹം ഷാര്‍ജ പോലീസ് ഫോറന്‍സിക് ലാബിലേക്ക് കൊണ്ടു പോയി. നിയമനടപടികള്‍ കഴിഞ്ഞാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

 

---- facebook comment plugin here -----

Latest