വൈവിധ്യവത്കരണം; ദുബൈ നാല് ശതമാനം വളര്‍ച്ച നേടി

Posted on: October 14, 2015 6:12 pm | Last updated: October 14, 2015 at 6:12 pm
SHARE

AR-310139851ദുബൈ: സാമ്പത്തികമായ വൈവിധ്യവത്കരണത്തിലൂടെ നാലുശതമാനം വളര്‍ച്ച നേടാന്‍ ദുബൈക്ക് സാധിച്ചതായി ദുബൈ സാമ്പത്തിക വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ സാമി അല്‍ ഖംസി വ്യക്തമാക്കി.
2012 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ സാമ്പത്തിക വളര്‍ച്ച നാലുശതമാനത്തിന് മുകളില്‍ നിലനിര്‍ത്താന്‍ ദുബൈക്ക് സാധിച്ചിട്ടുണ്ട്. 2008-2009നെ അപേക്ഷിച്ച് ദുബൈ സമ്പദ്‌വ്യവസ്ഥ ഇന്ന് കൂടുതല്‍ വൈവിധ്യവത്കരിക്കപ്പെട്ടിരിക്കുകയാണ്. എഴുപതുകളിലാണ് ദുബൈയുടെ സാമ്പത്തിക വളര്‍ച്ച ആരംഭിക്കുന്നത്. അടുത്ത കാലത്തായി അതിശീഘ്രമാണ് വളര്‍ച്ച. ദുബൈയെ സമഗ്രമായി മാറ്റിയെടുക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് വൈവിധ്യവത്കരണം നടപ്പാക്കിത്തുടങ്ങിയത്. വ്യാപാരത്തിനും നിക്ഷേപത്തിനും സേവനങ്ങള്‍ക്കും അറിവ് ആര്‍ജിക്കാനുമുള്ള ലോകത്തിലെ മികച്ച കേന്ദ്രമാക്കി ദുബൈയെ മാറ്റിയെടുക്കുകയാണ് ഇതിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്.
ദുബൈയെ നിക്ഷേപ സൗഹൃദവും ബിസിനസിന് ഏറ്റവും അനുയോജ്യവുമായ നഗരമാക്കി മാറ്റുകയെന്നത് ത്വരിതഗതിയിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദുബൈയിലെ സാധ്യത മനസ്സിലാക്കി നിരവധി നിക്ഷേപകരാണ് മുന്നോട്ടുവരുന്നത്. ആറ് വന്‍കരകളില്‍ നിന്നുള്ള മനുഷ്യര്‍ ഇന്ന് ദുബൈയില്‍ അധിവസിക്കുന്നുണ്ടെന്നും അല്‍ ഖംസി ഓര്‍മിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here