ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: ചെന്നിത്തല

Posted on: October 14, 2015 3:05 pm | Last updated: October 14, 2015 at 11:50 pm
SHARE

chennithalaതിരുവനന്തപുരം: ബിജെപിയും സംഘപരിവാറും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിദ്വേഷ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടുന്നത് ഭീഷണിയാണ്. ആര്‍എസ്എസും എസ്എന്‍ഡിപിയും സഖ്യമുണ്ടാക്കുന്നതില്‍ തനിക്കും മുഖ്യമന്ത്രിക്കും സുധീരനും ഒരേ നിലപാടാണുള്ളത്. എസ്എന്‍ഡിപിയുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിക്കില്ല. ബിജെപിയുടെ വളര്‍ച്ച എന്തെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാമെന്നും ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുുപ്പില്‍ മുഖ്യശത്രു സിപിഎമ്മും എല്‍ഡിഎഫുമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഭരണത്തുടര്‍ച്ചക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.