Connect with us

Kerala

ശാശ്വതീകാനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ വെള്ളാപ്പള്ളി പോകേണ്ടത് കാശിക്കല്ല; പൂജപ്പുരയിലേക്ക്: വി എസ്

Published

|

Last Updated

തിരുവനന്തപുരം: ശാശ്വതീകനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ വെള്ളാപ്പള്ളി പോകേണ്ട് കാശിക്കല്ല, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കാശി പ്രധാനമന്ത്രിയുടെ മണ്ഡലത്തിലായതിനാലായിരിക്കും അങ്ങോട്ട് പോകാന്‍ ആഗ്രഹിക്കുന്നത്. നടേശന്റെ മോഹം നടക്കില്ലെന്നും വി എസ് പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പറുപടിയായാണ് വി എസിന്റെ പ്രസ്താവന.

---- facebook comment plugin here -----

Latest