ആര്‍ എസ് എസ് നടപ്പാക്കുന്നത് ഹിറ്റ്‌ലറുടെ നയങ്ങള്‍: പിണറായി

Posted on: October 14, 2015 1:02 pm | Last updated: October 14, 2015 at 11:49 pm
SHARE

pinarayi newകാസര്‍കോട്: ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുക എന്ന ഹിറ്റ്‌ലറുടെ ആശയമാണ് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നതെന്ന് സിപിഎം പി ബി അംഗം പിണറായി വിജയന്‍. പട്ടിക ജാതി_ പട്ടിക വിഭാഗങ്ങളെ മനുഷ്യരായിപ്പോലും അവര്‍ കാണുന്നില്ല. എസ്എന്‍ഡിപി പ്രതിനിധീകരിക്കുന്ന പിന്നോക്ക വിഭാഗത്തിന് ഇത് അംഗീകരിക്കാനാകില്ല. ആര്‍എസ്എസിനെ സഹായിക്കാനാണ് വെള്ളാപ്പള്ളി പുതിയ പാര്‍ട്ടിയെന്ന ആശയവുമായി നടക്കുന്നതെന്നും പിണറായി പറഞ്ഞു.
ആര്‍എസ്എസ് _ എസ്എന്‍ഡിപി ബന്ധത്തിനു പിന്നില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ട്. ഈ സഖ്യവുമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ധാരണയും ഉണ്ടാക്കിയിട്ടുണ്ട്. നാല് സീറ്റിന് വേണ്ടി എന്ത് രാഷ്ട്രീയ തെറ്റുകളും യുഡിഎഫും കോണ്‍ഗ്രസും കാണിക്കുമെന്നും പിണറായി പറഞ്ഞു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.