Connect with us

Wayanad

1157 പത്രിക സമര്‍പ്പിച്ചു

Published

|

Last Updated

കല്‍പ്പറ്റ:തദ്ദേശ തിരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പണ സമാപനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ജില്ലാ പഞ്ചായത്തിലേക്ക് ഇന്നലെ 48 പേര്‍ പത്രിക നല്‍കി. ജില്ലാ പഞ്ചായത്തിലേക്ക് 30 വനിതകളും 18 പുരുഷന്മാരുമാണ് പത്രിക നല്‍കിയത്. ആകെ 1157 പത്രികകളാണ് ഇന്നലെ ജില്ലയില്‍ ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 112, നഗരസഭകളിലേക്ക് 233, ഗ്രാമപഞ്ചായത്തുകളിലേക്ക് 764 എന്നിങ്ങനെയാണ് ഇന്നലെ ആകെ ലഭിച്ച പത്രികകള്‍. പത്രികാ സമര്‍പ്പണം ഇന്ന് സമാപിക്കും. രാശിയില്‍ ശുഭകാര്യങ്ങള്‍ക്ക് ചൊവ്വാഴ്ച അത്രനല്ലതല്ലെന്നും സംഖ്യാശാസ്ത്രത്തില്‍ 13ന് രാശിക്കുറവുണ്ടെന്നും ചിലര്‍ വിശ്വസിച്ചു. അതുകൊണ്ടായിരിക്കുമെന്ന് തോന്നുന്നു മാനന്തവാടി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ചിലരൊന്നും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചില്ല.
മാനന്തവാടി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ ഇന്നലെ ഒരു യു ഡി എഫ് സ്ഥാനാര്‍ഥി ഒഴികെ മുന്നണിയിലെ മറ്റാരും പത്രിക സമര്‍പ്പിച്ചില്ല. എല്‍ ഡി എഫും ബി ജെ പിയും രാശിയൊന്നും നോക്കിയില്ല. യു ഡി എഫില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ചില്ലറപിണക്കങ്ങളൊക്കെ ഉണ്ടായെങ്കിലും രാശിയുടെ കാര്യത്തില്‍ ഇരുവര്‍ക്കും ഭിന്നാഭിപ്രായങ്ങളുണ്ടായില്ലത്രേ. സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കുന്നത് കാണാന്‍ പ്രവര്‍ത്തരാകെയെത്തി കാത്ത് നിന്നെങ്കിലും കാത്തിരിപ്പ് വിഫലമാവുകയാണുണ്ടായത്. ബുധനാഴ്ച പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയതിയാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ശുഭകാര്യങ്ങള്‍ക്ക് അനുകൂലവും. അത് കൊണ്ട് തന്നെ ബാക്കിയുള്ളവരെല്ലാം ഇന്ന് പത്രിക സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
പത്രികാ സമര്‍പ്പണത്തിന്റെ വിശദ വിവരം ചുവടെ. ബ്രാക്കറ്റില്‍ യഥാക്രമം പുരുഷന്മാര്‍, വനിതകള്‍.
ബ്ലോക്ക് പഞ്ചായത്ത്: മാനന്തവാടി-30 (12, 18), സുല്‍ത്താന്‍ ബത്തേരി-33 (16, 17), കല്‍പ്പറ്റ: 14 (11, 3), പനമരം-35 (20, 15).
നഗരസഭ: കല്‍പ്പറ്റ-56 (30, 26), മാനന്തവാടി-92 (41, 51), സുല്‍ത്താന്‍ ബത്തേരി-85 (48, 37).ഗ്രാമപഞ്ചായത്ത്:1. വെള്ളമുണ്ട-28 (16, 12),2. തിരുനെല്ലി-11 (2, 9),3. തൊണ്ടര്‍നാട്-14 (8, 6),5.തവിഞ്ഞാല്‍-22 (11, 11),7. നെ•േനി-10 (2, 8),8. അമ്പലവയല്‍-19 (10, 9),9. മീനങ്ങാടി-56 (30, 26),10. വെങ്ങപ്പള്ളി-32 (14, 18),11. വൈത്തിരി-4 (4, 0),12. പൊഴുതന-30 (12, 18),14. മേപ്പാടി-79 (43, 36),15. മൂപ്പേനാട്-9 (5, 4),16. കോട്ടത്തറ-25 (8, 17),17. മുട്ടില്‍-16 (9, 7),20. പനമരം-84 (42, 42),22. പൂതാടി-51 (23, 28),24. മുള്ളങ്കൊല്ലി-33 (20, 13).

Latest