മാന്‍ ബുക്കര്‍ പുരസ്‌കാരം ജമൈക്കന്‍ എഴുത്തുകാരന്‍ മര്‍ലോണ്‍ ജെയിംസിന്

Posted on: October 14, 2015 9:21 am | Last updated: October 14, 2015 at 11:49 pm
SHARE

Booker-Prize.Marlon James..ലണ്ടന്‍: സാഹിത്യ മേഖലയിലെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ മാന്‍ ബുക്കര്‍ പ്രൈസ് ജൈമക്കന്‍ എഴുത്തുകാരന്‍ മര്‍ലോണ്‍ ജെയിംസിന്. വിഖ്യത സംഗീതജ്ഞന്‍ ബോബ് മര്‍ലിയെക്കുറിച്ചുള്ള ‘ എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ് ‘ എന്ന പുസ്തകമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 1970കളിലെ ബോബ് മര്‍ലിക്കെതിരെയുള്ള വധശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കൃതി രചിച്ചത്. പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ജമൈക്കക്കാരനാണ് മര്‍ലോണ്‍ ജെയിംസ്.

JAMES-BOOKER PRIZE

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സുന്‍ജീവ് സഹോട്ടയുടെ ‘ദ ഇയര്‍ ഓഫ് ദ രണ്‍ എവെയ്‌സ്’ ഉള്‍പ്പെടെ അഞ്ച് കൃതികളെ പിന്തള്ളിയാണ് ജെയിംസിന്റെ പുസ്തകം തിരഞ്ഞെടുക്കപ്പെട്ടത്. ലണ്ടനിലെ ഗില്‍ഡ്‌ഹോളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. 50000 പൗണ്ടാണ് സമ്മാനത്തുകയായി ലഭിക്കുക. 44 കാരനായ ജെയിംസിന്റെ മൂന്നാമത്തെ പുസ്തകമാണിത്.

_man-booker-authors