കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സ്വതന്ത്രനായി പത്രിക നല്‍കി

Posted on: October 14, 2015 5:43 am | Last updated: October 13, 2015 at 9:43 pm
SHARE

തൃക്കരിപ്പൂര്‍: പടന്നയിലെ യുഡിഎഫ് സീറ്റ് ധാരണയിലുണ്ടായ അതൃപ്തി കാരണം പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച മുന്‍ പടന്ന മണ്ഡലം കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് പി കെ താജുദ്ദീന്‍ 14 ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കി.
എല്‍ഡിഎഫ് ഇവിടെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. എല്‍ഡിഎഫി ന്റെ പിന്തുണയോടെയായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് സൂചന. സിപിഎം നേതാക്കളായ സി കുഞ്ഞികൃഷ്ണന്‍, കെ രാജന്‍, ഉദിനൂര്‍ ബാലഗോപാലന്‍, ടിപി മുഹമ്മദ് കുഞ്ഞി, എസ് സി ആരിഫ് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്.