മത്സരിക്കുന്നത് കോ-മാ-ലി സഖ്യമെന്ന് ബി ജെ പി

Posted on: October 14, 2015 5:41 am | Last updated: October 13, 2015 at 9:41 pm
SHARE

കാസര്‍കോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ശക്തമായ മുന്നേറ്റം നടത്താനൊരുങ്ങുന്ന ബി ജെ പിക്കെതിരെ പല പഞ്ചായത്തുകളിലും കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുസ്‌ലിം ലീഗും ചേര്‍ന്നുള്ള കോ-മാ-ലി സഖ്യം രംഗത്തിറങ്ങിയിരിക്കുകയാണെന്ന് ബി ജെ പി ജില്ലാ നേതൃത്വം ആരോപിച്ചു.
ഇടതുമുന്നണിക്കും യു ഡി എഫിനും ബദലായി ജില്ലയില്‍ ബി ജെ പി ശക്തമായ മുന്നേറ്റമായിരിക്കും നടത്താന്‍ പോവുക. ഇത് മുന്നില്‍കണ്ട് സി പി എം-കോണ്‍- ലീഗ് ശക്തികേന്ദ്രങ്ങളില്‍ പൊതു സ്ഥാനാര്‍ഥികളെ അവര്‍ മത്സരിപ്പിക്കുകയാണ്.
മഞ്ചേശ്വരം, പൈവളിഗെ, പുത്തിഗെ, വെള്ളൂര്‍, കുമ്പഡാജെ പഞ്ചായത്തുകളിലും കാസര്‍കോട് , കാഞ്ഞങ്ങാട് നഗരസഭകളിലുമെല്ലാം ബി ജെ പിക്കെതിരെ യു ഡി എഫും എല്‍ ഡി എഫും പൊതുസ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയാണ്. സി പി എമ്മും ലീഗും രഹസ്യ ധാരണയിലേര്‍പെട്ടാണ് ഈ അവശുദ്ധ സഖ്യത്തിന് നേതൃത്വം നല്‍കുന്നത്. എസ് ഡി പി ഐ പോലുള്ള പാര്‍ട്ടികളും ഇതിന് പിന്തുണ നല്‍കുകയാണെന്ന് ബി ജെ പി കുറ്റപ്പെടുത്തി.