Connect with us

Kozhikode

താമരശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍

Published

|

Last Updated

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉപരോധിക്കുന്നു.

താമരശ്ശേരി: തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവില്‍ താമരശ്ശേരിയില്‍ യു ഡി എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് അവസാനിക്കാത്തതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വത്തില്‍. എ ഗ്രൂപ്പ് ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മത്സരിക്കുന്ന വാര്‍ഡുകളില്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. നേരത്തെ എ ഗ്രൂപ്പിനൊപ്പമായിരുന്ന ഡി സി സി സെക്രട്ടറി എ അരവിന്ദന്‍ മത്സരിക്കുന്ന വാര്‍ഡില്‍ നിന്നും എ ഗ്രൂപ്പ് നേതാവും നിലവിലെ പഞ്ചായത്ത് അംഗവുമായ അഡ്വ. ജോസഫ് മാത്യു ഇന്ന് പത്രിക സമര്‍പ്പിക്കും. മറ്റു ആറ് വാര്‍ഡുകളിലും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇന്നലെ രാത്രി താമരശ്ശേരി പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന എ ഗ്രൂപ്പ് യോഗം തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനൊപ്പം എ ഗ്രൂപ്പും വിട്ടുവീഴ്ചക്കില്ലെന്ന് പ്രഖ്യാപിച്ചത് താമരശ്ശേരിയില്‍ യു ഡി എഫ് നേതൃത്വത്തെ കുഴക്കുകയാണ്.

---- facebook comment plugin here -----

Latest