ഗൂഗിള്‍ നെക്‌സസ് 5 എക്‌സും 6പിയും ഇന്ത്യന്‍ വിപണിയില്‍

Posted on: October 13, 2015 8:14 pm | Last updated: October 13, 2015 at 8:14 pm
SHARE

google nexus 5xഗൂഗിളിന്റെ പുതിയ നെക്‌സസ് സ്മാര്‍ട്‌ഫോണുകളായ നെക്‌സസ് 5 എക്‌സും 6പിയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓണ്‍ലൈന്‍ വില്‍പനകേന്ദ്രങ്ങള്‍ വഴിയും കടകളില്‍ നിന്ന് നേരിട്ടും ഫോണുകള്‍ വാങ്ങാം. ഇരു ഫോണുകളുടേയും ബുക്കിംഗ് ചൊവ്വാഴ്ച്ച പകല്‍ രണ്ടുമണിക്ക് ആരംഭിച്ചു. ഒക്ടോബര്‍ 21ന് ഉപഭോക്താക്കളുടെ പക്കല്‍ ഫോണ്‍ എത്തും. ഗൂഗിള്‍ ആദ്യമായാണ് ഒരേ സമയം രണ്ട് സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നത്.

ഗൂഗിളിനായി എല്‍ ജി നിര്‍മിക്കുന്ന നെക്‌സസ് 5എക്‌സിന്റെ 16ജി ബി മോഡലിന് 31,990 രൂപയാണ് വില; 32 ജി ബി മോഡലിന് 35,990 രൂപയും. അതേസമയം, വാവെ നിര്‍മിക്കുന്ന നെക്‌സസ് 6പിയുടെ 32 ജി ബി മോഡലിന് 39,999 രൂപയും 64 ജി ബി മോഡലിന് 42,999 രൂപയുമാണ് വില.