കരിഓയില്‍ പ്രയോഗം: ശിവസേന പ്രവര്‍ത്തകര്‍ക്ക് ഉദ്ധവ് താക്കറെയുടെ അഭിനന്ദനം

Posted on: October 13, 2015 7:46 pm | Last updated: October 13, 2015 at 7:46 pm
SHARE

uddav thakareമുംബൈ: സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ച ശിവസേന പ്രവര്‍ത്തകര്‍ക്ക് ഉദ്ധവ് താക്കറയുടെ അഭിനന്ദനം. ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ മുഖ്യസംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ച പ്രവര്‍ത്തകരെയാണ് ശിവസേന നേതാവ് അഭിനന്ദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പേര്‍ക്കും ചൊവ്വാഴ്ച ജാമ്യം ലഭിച്ചിരുന്നു. ഇവരുമായി കൂടിക്കാഴ്ച നടത്തിയ ഉദ്ധവ് അഭിനന്ദനം അറിയിക്കുകയായിരുന്നു.

വിദേശനയ പഠന സ്ഥാപനമായ ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാനായ കുല്‍ക്കര്‍ണിയെ പ്രകാശനചടങ്ങിനു പോകുമ്പോള്‍ മാട്ടുംഗയിലെ വീടിനു വെളിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും തുടര്‍ന്ന് മുഖത്തേക്ക് കരിഓയില്‍ ഒഴിക്കുകയുമായിരുന്നു.